ഡിഗ്രി പാസായിട്ടുണ്ടെന്ന് കെ സുരേന്ദ്രന്‍; സത്യവാങ്മൂലത്തിലെ അവകാശവാദം ശരിയല്ലെന്ന് വിവരാവകാശ രേഖകള്‍


കോഴിക്കോട്: (https://ift.tt/3vSjMBN) നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തും കോന്നിയിലും മത്സരിക്കുന്ന ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ സമര്‍പിച്ച സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങളെന്ന് വിവരാവകാശ രേഖ. സുരേന്ദ്രന്‍ തെരഞ്ഞെടുപ്പ് കമീഷന് സമര്‍പിച്ച സത്യവാങ്മൂലത്തില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്ന് ബിരുദം നേടിയെന്നാണ് അവകാശപ്പെടുന്നത്. 

1987-90 ബാചില്‍ സാമൂതിരി ഗുരുവായൂരപ്പന്‍ കോളജില്‍നിന്ന് ബി എസ്‌സി ബിരുദം നേടിയെന്നാണ് സത്യവാങ്മൂലത്തിലുള്ളത്. എന്നാല്‍, സുരേന്ദ്രന്‍ പരീക്ഷ ജയിച്ചിട്ടില്ലെന്ന് സര്‍വകലാശാലയില്‍ നിന്ന് ലഭ്യമായ വിവരാവകാശരേഖകള്‍ വ്യക്തമാക്കുന്നു. 

News, Kerala, State, Kozhikode, K Surendran, Politics, Education, Assembly Election, Assembly-Election-2021, Election, Calicut University, K Surendran says degree passed; RTI documents state that the claim in the affidavit is incorrect


94212 എന്ന രജിസ്‌ട്രേഷന്‍ നമ്പറായിരുന്നു സുരേന്ദ്രന്റെത്. സുരേന്ദ്രന്‍ പരീക്ഷ ജയിച്ചിട്ടില്ലെന്ന് ഡെപ്യൂടി രജിസ്ട്രാര്‍ നല്‍കിയ മറുപടിയില്‍ പറയുന്നു. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയായി ബിരുദമാണ് സത്യവാങ്മൂലത്തില്‍ മുമ്പും സുരേന്ദ്രന്‍ എഴുതിയിരുന്നത്.

Keywords: News, Kerala, State, Kozhikode, K Surendran, Politics, Education, Assembly Election, Assembly-Election-2021, Election, Calicut University, K Surendran says degree passed; RTI documents state that the claim in the affidavit is incorrect

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?