നൂറിലേറെ കേസുകളില്‍ ജയിലിലായ സമാജ് വാദി പാര്‍ടി എംപി അസം ഖാന് ഡബിള്‍ ബാരല്‍ തോക്ക് വില്‍ക്കാന്‍ അനുമതി
ലഖ്നൗ: (https://ift.tt/3qI21Bc) നൂറിലേറെ കേസുകളില്‍ ജയിലിലായ സമാജ് വാദി പാര്‍ടി എംപി അസം ഖാന് ഡബിള്‍ ബാരല്‍ തോക്ക് വില്‍ക്കാന്‍ അനുമതി കിട്ടി. ലൈസന്‍സുള്ള തോക്ക് വില്‍ക്കാന്‍ അസം ഖാന്‍ അനുമതി തേടിയിരുന്നെന്നും തോക്ക് വില്‍ക്കാന്‍ ഭരണകൂടം അനുമതി നല്‍കിയെന്നും ഇനി ആ തോക്ക് അദ്ദേഹത്തിന് വില്‍ക്കാന്‍ കഴിയുമെന്നും രാംപൂര്‍ സിറ്റി മജിസ്‌ട്രേറ്റ് രാംജി മിശ്ര പറഞ്ഞു.
ഒരു വ്യക്തിക്ക് കൈവശം വയ്ക്കാവുന്ന ആയുധങ്ങളുടെ എണ്ണം രണ്ടെണ്ണമായി സര്‍കാര്‍ കണക്കാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ലൈസന്‍സ് ഉടമകള്‍ അവരുടെ അധിക ആയുധങ്ങള്‍ വില്‍ക്കാന്‍ ആരംഭിച്ചത്. തുടര്‍ന്ന് ജയിലില്‍ നിന്നും ഖാനും തോക്ക് വില്‍ക്കാന്‍ അനുമതി തേടുകയായിരുന്നു.
ഒരു വര്‍ഷത്തിലേറെയായി സീതാപൂര്‍ ജയിലില്‍ കഴിയുന്ന ഖാന്റെ മകന്‍ അബ്ദുല്ല അസം ഖാനും സീതാപൂര്‍ ജയിലിലാണ് ഉള്ളത്. അസം ഖാന് 3 ആയുധ ലൈസന്‍സുകള്‍ ഉണ്ടായിരുന്നു.
Powered by Info News For You

Comments
Post a Comment