ബാൽകണി റെയ്‌ലിങ് തകർന്നോ ? ആ വൈറൽ വീഡിയോക്ക് പിന്നിലെ സത്യാവസ്ഥ

ലാപാസ്: (www.kvartha.com 12.03.2021) ബാൽകണി റെയ്‌ലിങ് തകർന്ന് നിരവധി വിദ്യാർഥികൾ കെട്ടിടത്തിൽ നിന്ന് താഴേക്ക് വീഴുന്ന ദാരുണ ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ വൈറലായിരുന്നു. പലരും അത് വ്യാജമാണെന്നും പഴയതാണെന്നുമൊക്കെ സംശയം പ്രകടിപ്പിച്ചിരുന്നു. എന്താണ് യാതാർഥ്യമെന്ന് നോക്കാം.

News, Student, Accident, Injured, Teacher, Hospital, Dead, Video, World, Is the balcony railing broken? The truth behind that viral video.

സംഭവം ശരിയാണ്. ബൊളീവിയയിലെ രണ്ടാമത്തെ വലിയ നഗരമായ എൽ ആൾടോയിലെ പബ്ലിക് സർവകലാശാലയിൽ മാർച് ഏഴിന് ആണ് ദുരന്തം നടന്നത്. ഏഴ് വിദ്യാർഥികൾ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഇകണോമിക്സ് വിഭാഗം യോഗത്തിനായി ലക്ചർ ഹാളിലേക്ക് പ്രവേശിക്കാൻ നിരവധി വിദ്യാർഥികൾ ബാൽകണിയിലേക്ക് ഇടിച്ചുകയറിയതിനെ തുടർന്നാണ് അപകടം സംഭവിച്ചത്.

വിദ്യാർഥികൾ വീഴുന്നതിന് തൊട്ട് മുമ്പ് കൂടിനിന്നവരിൽ ഒരാൾ പകർത്തിയ വീഡിയോയാണ് പ്രചരിക്കുന്നത്. വിദ്യാർഥികൾ തമാശ പറഞ്ഞു ചിരിച്ച് കൊണ്ടിരിക്കെയാണ് സന്തോഷം ദുഖത്തിലേക്ക് വഴിമാറിയത്. കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് 17 മീറ്റർ താഴേക്ക് വിദ്യാർഥികൾ പതിക്കുകയായിരുന്നു. പലരും കോൺക്രീറ്റ് തറയിലേക്ക് വീണതാണ് ദുരന്തത്തിന്റെ ആഴം കൂട്ടിയത്. എന്നാൽ ചിലരെ റെയ്‌ലിങ്ങിൽ നിന്ന് വലിച്ച് രക്ഷപ്പെടുത്തുന്നതും ദൃശ്യങ്ങളിൽ കാണാം.

മരിച്ചതായി സ്ഥിരീകരിച്ച ഏഴ് പേരും സർവകലാശാലയിലെ ഒന്നാം വർഷ വിദ്യാർഥികളാണ്. ഇവർ 20 നും 24 നും ഇടയിൽ പ്രായമുള്ളവരാണ്. എന്നാൽ രാജ്യത്തെ കോവിഡ് നിയന്ത്രങ്ങൾ ലംഘിച്ച് കൊണ്ടാണ് യോഗം നടന്നതെന്ന് ബൊളീവിയൻ മാധ്യമങ്ങൾ റിപോർട് ചെയ്യുന്നു. വിദ്യാർഥികളുടെ തള്ളിക്കയറ്റവും റെയ്‌ലിങ് നന്നായി പിടിപ്പിക്കാത്തതുമാണ് അപകട കാരണമെന്ന് വിലയിരുത്തുന്നു.


Keywords: News, Student, Accident, Injured, Teacher, Hospital, Dead, Video, World, Is the balcony railing broken? The truth behind that viral video.

< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?