പാർടി അധികാരം വച്ച് മണ്ഡലത്തെ കുടുംബ സ്വത്താക്കരുത്; എ കെ ബാലനെതിരെ വ്യാപക പോസ്റ്ററുകള്‍

പാലക്കാട്: (www.kvartha.com 07.03.2021) പാലക്കാട് ജില്ലയില്‍ എ കെ ബാലനെതിരെ വ്യാപക പോസ്റ്ററുകള്‍. പാർടി അധികാരം വച്ച് മണ്ഡലത്തെ കുടുംബ സ്വത്താക്കാൻ നോക്കിയാൽ നട്ടെല്ലുള്ള കമ്യൂണിസ്റ്റുകാർ തിരിച്ചടിക്കുക തന്നെ ചെയ്യും, അധികാരമില്ലെങ്കിൽ ജീവിക്കാനാവില്ലെന്ന ചില നേതാക്കളുടെ അടിച്ചേൽപിക്കൽ തുടർ ഭരണത്തെ ഇല്ലാതാക്കും തുടങ്ങിയ കാര്യങ്ങൾ എഴുതിയാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.

സിപിഎം ജില്ലാ കമിറ്റി ഓഫീസിന് സമീപം, പ്രസ് ക്ലബ് എന്നിവിടങ്ങളിലുള്ള പോസ്റ്ററുകള്‍ പാര്‍ടി പ്രവര്‍ത്തകര്‍ നീക്കം ചെയ്തു. എ കെ ബാലൻ്റെ വീടിന് സമീപവും പോസ്റ്റർ പതിച്ചിട്ടുണ്ട്.

News, Politics, Palakkad, A.K Balan, Assembly Election, Kerala, State, Assembly-Election-2021, Election, Posters, Constituency, Party power,

പാർടി അധികാരം വെച്ച് മണ്ഡലത്തെ കുടുംബ സ്വത്ത് ആക്കിയാൽ നട്ടെല്ലുള്ള കമ്യൂണിസ്റ്റുകാർ എതിർക്കുമന്നാണ് പോസ്റ്ററിൽ പറയുന്നത്. എ കെ ബാലൻ്റെ പേരെടുത്ത് പരാമർശിക്കാതെയാണ് പോസ്റ്റർ പതിപ്പിച്ചിരിക്കുന്നത്.

സേവ് കമ്യൂണിസം എന്ന പേരിലാണ് പോസ്റ്റർ. തരൂരിൽ ഡോക്ടർ ജമീല സ്ഥാനാർഥിയാവുന്നതിനെതിരെ പ്രവർത്തകർക്കിടയിൽ അമർഷം ഉണ്ടായിരുന്നു. ഞായാറാഴ്ച ഉച്ചയ്ക്ക് ജില്ലാ സെക്രടറിയേറ്റ് ചേരാനിരിക്കെയാണ് പോസ്റ്റർ പ്രത്യക്ഷപ്പെടുന്നത്.

Keywords: News, Politics, Palakkad, A.K Balan, Assembly Election, Kerala, State, Assembly-Election-2021, Election, Posters,  Constituency, Party power, Do not make the constituency family property by party power; Extensive posters against AK Balan.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?