'സൗകര്യമുള്ളവര്‍ വോട് ചെയ്യുക, ചെയ്തില്ലേലും പ്രശ്‌നമില്ല, വീട്ടിലെ കാര്‍ന്നോന്മാര്‍ പഠിപ്പിച്ചുവിടുന്നത് ഇങ്ങനെയാണെന്ന് ഇപ്പോഴാ മനസിലായത്, പോടാ അവിടെന്ന്, തെണ്ടീ'; പ്രചാരണത്തിനിടെ കൂകി വിളിച്ചവരെ തിരിച്ച് തെറി വിളിച്ച് പി സി ജോര്‍ജ്, വിഡിയോ


കോട്ടയം: (https://ift.tt/3c9v8JQ) പ്രചാരണത്തിനിടെ കൂകി വിളിച്ചവരെ തിരിച്ച് തെറി വിളിച്ച് ജനപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പി സി ജോര്‍ജ് എം എല്‍ എ. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. 

തീക്കോയി പഞ്ചായത്തിലെ പര്യടനത്തിനിടെയായിരുന്നു സംഭവം. തുറന്ന വാഹനത്തില്‍ വോടഭ്യര്‍ത്ഥിക്കുകയായിരുന്ന പി സി ജോര്‍ജിനെ കൂവലിന്റെ അകമ്പടിയോടെയാണ് നാട്ടുകാര്‍ വരവേറ്റത്.  പി സി ജോര്‍ജിന്റെ പ്രസംഗത്തിനിടെ നിര്‍ത്താതെ കൂവുകയാണ് സ്വന്തം നാട്ടുകാര്‍. ജനപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായാണ് പൂഞ്ഞാറില്‍ പി സി ജോര്‍ജ് മത്സരിക്കുന്നത്. തിങ്കളാഴ്ചയാണ് ജനപക്ഷത്തിന് തൊപ്പി ചിഹ്നം അനുവദിച്ചു കൊടുത്തത്.
News, Kerala, State, Kottayam, Election, Assembly Election, Assembly-Election-2021, Politics, Abuse, Video, Viral, PC George, PC George Abusive Words during the Poonjar Kerala Election 2021 campaign, video



മേയ് രണ്ടിന് താന്‍ എം എല്‍ എയാകുമെന്നും അന്ന് ഇവിടെ വരുമെന്നും ജോര്‍ജ് കൂവി വിളിക്കുന്നവരോട് പറയുന്നുണ്ട്. ഈരാറ്റുപേട്ടയില്‍ ജനിച്ച് വളര്‍ന്നവനാണ് താനെന്നും ആരുകൂവിയാലും ഓടില്ലെന്നും ജോര്‍ജ് പറയുന്നുണ്ട്.

'അങ്ങനെ പേടിപ്പിക്കല്ലേ. കൂവി വിളിച്ചാ ഓടുന്ന ഏഭ്യനല്ല ഞാന്‍. എന്റെ ചിഹ്നം തൊപ്പിയാണ്. സൗകര്യമുള്ളവര്‍ തൊപ്പിയില്‍ വോട് ചെയ്യുക. വോട് ചെയ്തില്ലേലും പ്രശ്‌നമില്ല. നിന്റെയൊക്കെ വീട്ടിലെ കാര്‍ന്നോന്മാര്‍ ഇങ്ങനെയാണ് പഠിപ്പിച്ചുവിടുന്നതെന്ന് ഞാന്‍ ഇപ്പോഴാ അറിഞ്ഞത്', ജോര്‍ജ് പറയുന്നു. 

'വല്യ വര്‍ത്താനം പറയുന്നു. എന്നെയാ പേടിപ്പിക്കുന്നേ. പോടാ അവിടെന്ന് തെണ്ടീ' എന്ന് പറഞ്ഞാണ് ജോര്‍ജ് പ്രസംഗം അവസാനിപ്പിക്കുന്നത്.

 


Keywords: News, Kerala, State, Kottayam, Election, Assembly Election, Assembly-Election-2021, Politics, Abuse, Video, Viral, PC George, PC George Abusive Words during the Poonjar Kerala Election 2021 campaign, video


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?