പഴയ 'കോലീബി' സഖ്യത്തിന്റെ വിശാലമായ രൂപമാണ് കേരളത്തിലുള്ളത്: യുഡിഎഫും ബിജെപിയും ഒരേ ധാരണയിലാണ് കാര്യങ്ങൾ നീക്കിയതെന്ന് പിണറായി വിജയൻ
കണ്ണൂർ: (www.kvartha.com 29.03.2021) പഴയ 'കോലീബി' സഖ്യത്തിന്റെ വിശാലമായ രൂപമാണ് കേരളത്തിലുള്ളതെന്നും യുഡിഎഫ്-ബിജെപി ധാരണ പൂർവാധികം ശക്തി പ്രാപിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുഡിഎഫും ബിജെപിയും ഒരേ ധാരണയിലാണ് കാര്യങ്ങൾ നീക്കുന്നതെന്നും പിണറായി വിജയൻ ആരോപിച്ചു.
ബിജെപി സ്ഥാനാർഥികൾ ഇല്ലാത്ത രണ്ട് മണ്ഡലങ്ങളുടെ കാര്യത്തിൽ എന്‍ഡിഎ സ്ഥാനാര്‍ഥിയായ സുരേഷ് ഗോപി നിലപാട് വ്യക്തമാക്കി കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
ഗുരുവായൂരിൽ ബിജെപിയുമായി യുഡിഎഫ് കച്ചവടമുറപ്പിച്ച് കഴിഞ്ഞുവെന്നും കെ എൻ എ ഖാദർ ചില കാര്യങ്ങളിൽ അനുകൂലമായി സംസാരിക്കുന്നത് ഇതിന്റെ ഭാഗമായാണെന്നും അദ്ദേഹം ആരോപിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഒരുമിച്ച് നീങ്ങാം എന്ന സർകാർ നിലപാടിനെ കോൺഗ്രസ് അംഗീകരിക്കാതിരുന്നത് ഇതിന്റെ ഭാഗമായാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എൽഡിഎഫ് വീണ്ടും വന്നാൽ സർവനാശമെന്ന് പറഞ്ഞ നേതാവ് ഈ ഒത്തുകളി നാശമാണെന്ന് പറയാൻ തയ്യാറായിട്ടില്ലല്ലോയെന്ന് എ കെ ആന്‍റണിയേ വിമർശിച്ച് പിണറായി പറഞ്ഞു.

കേരളത്തിൽ ലൗ ജിഹാദ് ഉണ്ടോ എന്ന് പരിശോധിക്കണമെന്ന് ജോസ് കെ മാണി പറഞ്ഞതായി അറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അക്കാര്യം ജോസ് കെ മാണിയോട് തന്നെ ചോദിക്കുവെന്നാണ് വിഷയത്തില്‍ മുഖ്യമന്ത്രിയുടെ മറുപടി.
സ്വർണക്കടത്ത് കേസിൽ സ്പീകറെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോൾ നടത്തുന്നതെന്ന് പിണറായി വിജയൻ ആരോപിച്ചു. ലൈഫ് മിഷനിലെ അനാവശ്യ ഇടപെടൽ പ്രിവിലേജ് കമിറ്റി പരിശോധിക്കുമെന്ന് സ്പീകർ പറഞ്ഞത് കൊണ്ടാണ് അദ്ദേഹത്തിനെതിരെ അനാവശ്യം പറയുന്നതെന്നാണ് മുഖ്യമന്ത്രിയുടെ ആരോപണം.
സർകാർ അന്വേഷിക്കണമെന്നാവശ്യപ്പെട്ടത് സ്വർണക്കടത്തിന്‍റെ ഉറവിടവും ഉപഭോക്താവും ആരെന്ന് കണ്ടെത്താനാണ്, എന്നിട്ട് അന്വേഷണം എന്തായി? ബിജെപിക്ക് വേണ്ടപ്പെട്ട മാധ്യമ പ്രവർത്തകനിലേക്ക് അന്വേഷണം എത്തി. ചില ബിജെപി നേതാക്കളുടെ പേരിലേക്ക് ഇത് എത്തിയതോടെ അവിടെ നിർത്തി, അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. പിന്നീട് സംസ്ഥാന സർകാരിനെ പ്രതികൂട്ടിലാക്കാനാണ് ശ്രമിച്ചതെന്നും പിണറായി പറഞ്ഞു.
Keywords: News, Pinarayi Vijayan, Chief Minister, CPI(M), CPM, Ramesh Chennithala, A.K Antony, Kerala, State, Top-Headlines, Kannur, Politics, Political party, Assembly Election, Assembly-Election-2021, Election, Chief Minister Pinarayi Vijayan said that the UDF is a BJP alliance in Kerala.
Powered by Info News For You

Comments
Post a Comment