നിയമസഭ തെരഞ്ഞെടുപ്പില്‍ സജീവമായി അപരന്മാര്‍; കെ കെ രമക്കെതിരെ 'കെ കെ രമ'


കോഴിക്കോട്: (https://ift.tt/2QpwfN4) നിയമസഭ തെരഞ്ഞെടുപ്പില്‍ സജീവമായി അപരന്മാര്‍. വടകരയില്‍ മത്സരിക്കാന്‍ നാല് രമമാര്‍ രംഗത്ത്. വടകരയിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ കെ രമയ്ക്കെതിരെ മൂന്ന് രമമാരാണ് കളത്തിലിറങ്ങാന്‍ പോകുന്നത്. കൊടുവള്ളിയിലും തിരുവമ്പാടിയിലും കുറ്റ്യാടിയിലുമടക്കം കോഴിക്കോട്ടെ മിക്ക മണ്ഡലങ്ങളിലും അപരന്‍മാരുടെ കളിയാണ്.

കെകെ രമ, പികെ രമ, കെടികെ രമ. എല്ലാ പേരുകളും നല്ല സാമ്യം. കെ കെ രമക്ക് കെകെ രമ തന്നെ അപരയായത് യുഡിഎഫ് ക്യാമ്പില്‍ തലവേദനയായി. വടകരയില്‍ മാത്രമല്ല, കൊടുവള്ളിയില്‍ കാരാട്ട് റസാഖിനെ പിടിക്കാന്‍ രണ്ട് റസാഖ് മാരാണ് കളത്തില്‍. കാരാട്ട് റസാഖിന്റെ ശരിക്കും പേര് അബ്ദുള്‍ റസാഖ്. ഇതേ പേരില്‍ വേറെയും രണ്ടുപേര്‍. ഇനീഷ്യല്‍ പോലുമില്ല. 

News, Kerala, State, Kozhikode, Assembly Election, Assembly-Election-2021, Election, Voters, Active aliens in Assembly elections; 'KK Rema' against KK Rema


ഇവിടുത്തെ എംകെ മുനീറിനെതിരെ എംകെ മുനീര്‍ തന്നെ മല്‍സരിക്കും. ഒരു അബ്ദുള്‍ മുനീര്‍ വേറെയുമുണ്ട്. തിരുവമ്പാടിയിലെ ലിന്റോ ജോസഫിനും ലിന്റോ ജോസഫ് എന്ന പേരില്‍ അപരനുണ്ട്. തിരുവമ്പാടിയിലെ ചെറിയ മുഹമ്മദിന് വെല്ലുവിളിയായി മറ്റൊരു ചെറിയമുഹമ്മദുണ്ട്. ബാലുശ്ശേരിയിലെ ധര്‍മ്മജനുമുണ്ട് അപരന്‍. പേര് ധര്‍മ്മേന്ദ്രന്‍. നാദാപുരത്തെ വിജയനും പ്രവീണിനും ഉണ്ട് അപരന്‍മാര്‍.

അപരന്‍മാര്‍ വോട് പിടിച്ച് നിരവധി പ്രമുഖന്‍മാര്‍ക്ക് കേരളത്തില്‍ കാലിടറയിട്ടുണ്ട്. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതിന് പിന്നാലെ മുന്നണികള്‍ അപരന്‍മാരെ രംഗത്തിറക്കാനും സജീവമാണ്. ഇത്തവണയും  നിയമസഭാ തെരഞ്ഞെടുപ്പില്‍ അപരന്‍മാരുടെ ഭീഷണിയുണ്ട്.

Keywords: News, Kerala, State, Kozhikode, Assembly Election, Assembly-Election-2021, Election, Voters, Active aliens in Assembly elections; 'KK Rema' against KK Rema

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?