അംബാനിയുടെ വീടിനടുത്ത് സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം കണ്ടെത്തിയ സംഭവം; പൊലീസുദ്യോഗസ്ഥനെ എന്‍ ഐ എ അറസ്റ്റു ചെയ്തു


മുംബൈ: (https://ift.tt/3bJSMfw) പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ വീടിന് സമീപത്തു നിന്ന് സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം കണ്ടെടുത്ത സംഭവവുമായി ബന്ധപ്പെട്ട് പൊലീസുദ്യോഗസ്ഥന്‍ അറസ്റ്റില്‍. ശനിയാഴ്ച രാത്രിയാണ് ദേശീയ അന്വേഷണ ഏജന്‍സി മുംബൈയിലെ പൊലീസ് ഉദ്യോഗസ്ഥനായ സച്ചിന്‍ വാസെയെ അറസ്റ്റ് ചെയ്തത്. 12 മണിക്കൂറോളം ചോദ്യം ചെയ്തതിന് ശേഷമാണ് ഇയാളെ അറസ്റ്റു ചെയ്തതെന്ന് എന്‍ ഐ എ വക്താവ് പറഞ്ഞു.  

ഫെബ്രുവരി 25 ന് കാര്‍മൈക്കല്‍ റോഡില്‍ അംബാനിയുടെ വീടിനടുത്ത് സ്ഫോടകവസ്തുക്കള്‍ നിറച്ച വാഹനം കണ്ടെത്തിയത്. വാഹനം സ്ഥാപിച്ചതില്‍ പങ്കുണ്ടായിരുന്നതിനാണ് സച്ചിന്‍ വെയ്സിനെ അറസ്റ്റ് ചെയ്തതെന്ന് എന്‍ ഐ എ അറിയിച്ചു. അംബാനിയുടെ വീടിനടുത്ത് പാര്‍ക് ചെയ്തിരുന്ന സ്‌കോര്‍പിയോയില്‍ ജെലാറ്റിന്‍ സ്റ്റികുകളും ഭീഷണി കത്തും ഉണ്ടായിരുന്നു.

News, National, India, Mumbai, Mukesh Ambani, Case, Police Men, NIA, Arrested, Sachin Waze arrested by NIA for 'role in placing explosives-laden car' near Mukesh Ambani's house


താനെ ആസ്ഥാനമായുള്ള വ്യവസായി മന്‍സുഖ് ഹിരാനെയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ ഉദ്യോഗസ്ഥനാണ് ഇപ്പോള്‍ അറസ്റ്റിലായ സച്ചിന്‍ വെയ്‌സ്.

Keywords: News, National, India, Mumbai, Mukesh Ambani, Case, Police Men, NIA, Arrested, Sachin Waze arrested by NIA for 'role in placing explosives-laden car' near Mukesh Ambani's house

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?