കോവിഡ് സുരക്ഷാ നിബന്ധനകള്‍ ലംഘിച്ച് ആഘോഷ പരിപാടി സംഘടിപ്പിച്ച റസ്റ്റോറന്റ് ദുബൈയില്‍ അധികൃതര്‍ പൂട്ടിച്ചു


ദുബൈ: (https://ift.tt/3r35eLX) കോവിഡ് സുരക്ഷാ നിബന്ധനകള്‍ ലംഘിച്ച് ആഘോഷ പരിപാടി സംഘടിപ്പിച്ച റസ്റ്റോറന്റ് ദുബൈയില്‍ അധികൃതര്‍ പൂട്ടിച്ചു. ആഘോഷ പരിപാടി സംഘടിപ്പിച്ചതിന് പുറമെ മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതുമടക്കമുള്ള മറ്റ് നിബന്ധനകളും ലംഘിക്കപ്പെട്ടുവെന്ന് അധികൃതര്‍ കണ്ടെത്തുകയായിരുന്നു. ജുമൈറയിലെ ഒരു സ്ഥാപനത്തിനെതിരെയാണ് ദുബൈ ഇകണോമി അധികൃതരും മുനിസിപാലിറ്റിയും ചേര്‍ന്ന് നടപടിയെടുത്തത്.

വാണിജ്യ സ്ഥാപനങ്ങളിലും ഓപെണ്‍ മാര്‍കറ്റുകളിലുമെല്ലാം കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള പരിശോധനകള്‍ തുടരുകയാണെന്ന് ദുബൈ ഇകണോമി അധികൃതര്‍ അറിയിച്ചു. 

News, World, Gulf, Dubai, Celebration, COVID-19, Trending, Covid: Dubai restaurant shut down for hosting celebration


പരിശോധനകളില്‍ ഇന്‍സ്‌പെക്ടര്‍മാര്‍ കണ്ടെത്തുന്നതോ പൊതുജനങ്ങളില്‍ നിന്ന് വിവരം ലഭിക്കുന്നതോ ആയ ഒരു നിയമലംഘനത്തിലും വിട്ടുവീഴ്ച ചെയ്യില്ല. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെടുന്നവര്‍ ദുബൈ കണ്‍സ്യൂമര്‍ ആപ് വഴിയോ 600545555 എന്ന നമ്പറില്‍ വിളിച്ചോ consumerrights.ae എന്ന വെബ്‌സൈറ്റ് വഴിയോ അധികൃതരെ അറിയിക്കണമെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

Keywords: News, World, Gulf, Dubai, Celebration, COVID-19, Trending, Covid: Dubai restaurant shut down for hosting celebration

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?