പാകിസ്താന്‍ സൂപര്‍ ലീഗ് മാറ്റിവെച്ചത് തെറ്റ്: ഷാഹിദ് അഫ്രീദി



മുംബൈ: (https://ift.tt/3s03W5B) പാകിസ്താന്‍ സൂപര്‍ ലീഗ് മാറ്റിവെച്ചത് തെറ്റെന്ന് പാകിസ്താന്റെ മുന്‍ താരം ഷാഹിദ് അഫ്രീദി. കോവിഡ് ബാധ വ്യാപിച്ചതിനെ തുടര്‍ന്നാണ് സൂപര്‍ ലീഗ് മാറ്റിവെച്ചത്. എന്നാല്‍ കോവിഡ് ബാധിതരായവരെ പ്രത്യേകം ഐസൊലേറ്റ് ചെയ്ത് ടൂര്‍ണമെന്റ് തുടരുകയായിരുന്നു വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. മുന്‍കരുതലുകള്‍ ഇല്ലാതെയാണ് പി സി ബി ടൂര്‍ണമെന്റ് നടത്തിയതെന്നും അഫ്രീദി കൂട്ടിച്ചേര്‍ത്തു.

'പി എസ് എലുമായി ബന്ധപ്പെട്ട് പി സി ബിക്ക് വ്യക്തമായ ഒരു പദ്ധതിയും ഉണ്ടായിരുന്നില്ല. കോവിഡ് ബാധ ഉയര്‍ന്നതിനാല്‍ ടൂര്‍ണമെന്റ് മാറ്റിവെച്ചത് തെറ്റാണ്. കോവിഡ് പോസ്റ്റീവായവരെ അവര്‍ പ്രത്യേകം ഐസൊലേറ്റ് ചെയ്യേണ്ടിയിരുന്നു. ടൂര്‍ണമെന്റ് തുടങ്ങുന്നതിനു മുന്‍പ് പി സി ബി പ്രത്യേക മുന്‍കരുതലുകള്‍ എടുക്കാതിരുന്നത് സങ്കടകരമാണ്.'- അഫ്രീദി പറഞ്ഞു.

News, National, India, Mumbai, Sports, Cricket, Player, COVID-19, Trending, Health, Health and Fitness, It Was Wrong To Postpone The Tournament Because Of The Coronavirus Positive Cases, Says Shahid Afridi


ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സ് താരം ഫവാദ് അഹ്മദിനാണ് ആദ്യം കോവിഡ് ബാധ സ്ഥിരീകരിച്ചത്. പിന്നീട് നടത്തിയ പരിശോധനയിലാണ് മറ്റ് മൂന്ന് പേര്‍ക്കു കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചത്. 4 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചെങ്കിലും പാകിസ്താന്‍ സൂപര്‍ ലീഗ് മുന്‍ നിശ്ചയപ്രകാരം തന്നെ നടത്തുമെന്ന് പാക് ക്രികെറ്റ് ബോര്‍ഡ് അറിയിച്ചിരുന്നു. ഇതിനു പിന്നാലെ മറ്റ് മൂന്നു പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ലീഗ് നീട്ടിവെക്കാന്‍ തീരുമാനിച്ചത്. മാര്‍ച് നാലിനാണ് പി എസ് എല്‍ മാറ്റിവെച്ചത്.

Keywords: News, National, India, Mumbai, Sports, Cricket, Player, COVID-19, Trending, Health, Health and Fitness, It Was Wrong To Postpone The Tournament Because Of The Coronavirus Positive Cases, Says Shahid Afridi

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?