മീന്‍ കറിയില്‍ വിഷം കലര്‍ത്തി ഭാര്യയുടെ അമ്മയെയും സഹോദരിയെയും കൊന്നു; ഭാര്യ അബോധാവസ്ഥയില്‍, വര്‍ഷങ്ങളായി നേരിട്ട അപമാനമാണ് പകയ്ക്ക് കാരണമെന്ന് പൊലീസ്, യുവാവ് അറസ്റ്റില്‍


ന്യൂഡെല്‍ഹി: (https://ift.tt/3tNu6cq) മീന്‍ കറിയില്‍ വിഷം കലര്‍ത്തി ഭാര്യാമാതാവിനെയും ഭാര്യാസഹോദരിയെയും കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. വര്‍ഷങ്ങളായി നേരിട്ട അപമാനത്തില്‍ പകരം വീട്ടുന്നതിനാണ് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി ഭാര്യയ്ക്കും കുടുംബാംഗങ്ങള്‍ക്കും നല്‍കിയതെന്നാണ് പൊലീസ് നിഗമനം. സംഭവത്തില്‍ 37കാരനായ വരുണ്‍ അറോറ എന്നയാളെ ദക്ഷിണ ഡെല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാഷിലെ വീട്ടില്‍നിന്ന് അറസ്റ്റു ചെയ്തു. 

വരുണിന്റെ ഭാര്യാമാതാവ് അനിത ദേവി ശര്‍മയുടെ ശരീരത്തില്‍ താലിയത്തിന്റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. പിന്നാലെ ഇയാളുടെ ഭാര്യയേയും രക്തത്തില്‍ വിഷത്തിന്റെ സാന്നിധ്യത്തോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭാര്യ ദിവ്യ അബോധാവസ്ഥയിലാണ്. 

അന്വേഷണത്തിന് ഇടയിലാണ് അനിതയുടെ ഇളയ മകള്‍ പ്രിയങ്കയുടെ മരണം സംശയ നിഴലിലാകുന്നത്. ആശുപത്രിയില്‍ ചികില്‍സയിലിരിക്കേയാണ് പ്രിയങ്ക മരിച്ചത്. താലിയം ശരീരത്തില്‍ പ്രവേശിക്കുന്നവരില്‍ കാണുന്ന ലക്ഷണങ്ങള്‍  മുടി കൊഴിച്ചില്‍, കാലിനുള്ള അസഹനീയ വേദന  എന്നിവ പ്രിയങ്കയ്ക്കുണ്ടായിരുന്നതായും കണ്ടെത്തി.

ഭാര്യാപിതാവ് ദേവേന്ദര്‍ മോഹന്‍ ശര്‍മയുടെ ശരീരത്തിലും താലിയത്തിന്റെ സാന്നിധ്യം കണ്ടെത്തി. വിശദമായ അന്വേഷണത്തില്‍ വീട്ടിലെ ജോലിക്കാരിയിലും ലക്ഷണങ്ങള്‍ കണ്ടിരുന്നതായി ഡെപ്യൂടി കമിഷണര്‍ ഊര്‍വിജ ഗോയല്‍ പറഞ്ഞു. കൂട്ടക്കൊലപാതകത്തിലേക്ക് സംശയമുന നീണ്ടതോടെയാണ് പൊലീസ് ഫൊറന്‍സിക് സംഘത്തെ ദിവ്യയുടെ വീട്ടിലേക്ക് അയച്ചത്. പരിശോധനയില്‍ ഇവിടെനിന്ന് താലിയം കണ്ടെടുത്തു. 

News, National, India, New Delhi, Youth, Accused, Arrested, Killed, Murder case, Police, Crime, Children, Delhi Man Fed Thallium In Fish Curry To In-Laws. 2 Dead, Wife In Hospital


ജനുവരി 31ന് വരുണ്‍ ദിവ്യയുടെ വീട്ടിലെത്തിയിരുന്നു. അന്ന് ഇയാള്‍ അവിടെ മീന്‍ കറി വയ്ക്കുകയും അതില്‍ താലിയം കലര്‍ത്തുകയുമായിരുന്നു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. ദിവ്യയുമായി 12 വര്‍ഷം മുന്‍പായിരുന്നു വരുണിന്റെ വിവാഹം. മക്കളില്ലാത്തതിനെ തുടര്‍ന്ന് ദിവ്യയുടെ വീട്ടുകാര്‍ വരുണിനെ ആക്ഷേപിക്കുന്നതു പതിവായിരുന്നു. നാലു വര്‍ഷം മുന്‍പ് ഐ വി എഫിലൂടെ ദിവ്യ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി. കഴിഞ്ഞ വര്‍ഷം ദിവ്യ വീണ്ടും ഗര്‍ഭിണിയായി. എന്നാല്‍ ജീവന് ഭീഷണിയാകുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനാല്‍ ഗര്‍ഭഛിദ്രം നടത്തി. വരുണിന് ഇതിനോട് താല്‍പര്യമുണ്ടായിരുന്നില്ലെന്ന് ദേവേന്ദ്ര ശര്‍മ പറഞ്ഞു.

വരുണും രണ്ടു കുട്ടികളും താലിയമടങ്ങിയ ഭക്ഷണം കഴിച്ചിരുന്നില്ല. ടെലിവിഷനില്‍ ഹാസ്യപരിപാടി കണ്ട് കുറേ ചിരിച്ചതിനാല്‍ താടിയെല്ലിന് വേദനയാണെന്നു പറഞ്ഞാണ് വരുണ്‍ കഴിക്കാതിരുന്നത്. കുട്ടികള്‍ പാലു കുടിച്ചിരുന്നതിനാലും ഭക്ഷണം കഴിച്ചില്ല. ഓണ്‍ലൈനില്‍ സെര്‍ച്ച് ചെയ്താണ് താലിയത്തെക്കുറിച്ചുള്ള വിവരങ്ങള്‍ വരുണ്‍ ശേഖരിച്ചതെന്നും പൊലീസ് പറഞ്ഞു. വളരെ പതുക്കെ മരണം ഉറപ്പാക്കുന്നതാണു താലിയം.

Keywords: News, National, India, New Delhi, Youth, Accused, Arrested, Killed, Murder case, Police, Crime, Children, Delhi Man Fed Thallium In Fish Curry To In-Laws. 2 Dead, Wife In Hospital

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?