ഇന്ധനവില വര്‍ധന ഒരു പ്രശ്‌നമാണെന്ന് സമ്മതിച്ച് അല്‍ഫോന്‍സ് കണ്ണന്താനം


ദേശീയം (www.evisionnews.co): രാജ്യത്ത് ഇന്ധന വില കുത്തനെ വര്‍ധിക്കുന്നത് ഒരു പ്രശ്നം തന്നെയാണെന്ന് സമ്മതിച്ച് ബിജെപി സ്ഥാനാര്‍ഥിയും മുന്‍ കേന്ദ്രമന്ത്രിയുമായ അല്‍ഫോന്‍സ് കണ്ണന്താനം. എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടെത്തിയെന്ന് ബിജെപി പറഞ്ഞിട്ടില്ല. അഞ്ചു വര്‍ഷം കൊണ്ട് പരിഹരിക്കാന്‍ പറ്റുന്ന പ്രശ്നമല്ല ഇത്. പെട്രോള്‍-ഡീസല്‍ വിലയില്‍ പരിഹാരമുണ്ടാവുമെന്നും കണ്ണന്താനം പറഞ്ഞു.

'ഇന്ധനവില വര്‍ധന അംഗീകരിക്കുന്നു. പെട്രോളിന്റെയും ഡീസലിന്റെയും വില ഒരു പ്രശ്നമാണ്. എനിക്കും പ്രശ്നമാണ്. ഇതൊന്നും പ്രശ്നമല്ലെന്ന് പറയുന്നില്ല. എല്ലാ പ്രശ്നങ്ങള്‍ക്കും ഇതുവരെ പരിഹാരം കണ്ടിട്ടില്ല. കോണ്‍ഗ്രസും എല്ലാവരും കൂടി ഭരിച്ചിട്ട് ഇവിടെ എല്ലാം കൂടി കുളമാക്കിയിട്ടിരിക്കുകയായിരുന്നു. അത് നമുക്ക് മൂന്ന് വര്‍ഷം കൊണ്ടോ അഞ്ചു വര്‍ഷം കൊണ്ടോ തീര്‍ക്കാന്‍ പറ്റില്ല. കുറെ അടിസ്ഥാന പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കണ്ടു. ബിസിനസ് തുടങ്ങാനുള്ള അന്തരീക്ഷം ഇവിടെ ഉണ്ടാക്കി. ഇനി അടുത്ത സ്റ്റേജിലേക്ക് നമ്മള്‍ പോവും. പെട്രോളിന്റെ വില ഒരു പ്രശ്നമാണ് അതിന് പരിഹാരം ഉണ്ടാക്കണം,' കണ്ണന്താനം പറഞ്ഞു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?