കായംകുളത്ത് തീപാറും പോരാട്ടം; നിലനിര്‍ത്താനായി എല്‍ഡിഎഫ്, മണ്ഡലം തിരിച്ചുപിടിക്കാനായി യുഡിഎഫും അട്ടിമറിനടത്താനായി എന്‍ഡിഎയും

ആലപ്പുഴ: (www.kvartha.com 28.03.2021) ആലപ്പുഴയില്‍ തന്നെ വലിയ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് കായംകുളം. ഇത്തവണ തീപാറും പോരാട്ടമാണ് മൂന്ന് മുന്നണികളും കായംകുളത്ത് കാഴ്ചവയ്ക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സിറ്റിങ് എംഎല്‍എയും മുന്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റുമായ യു പ്രതിഭയും യുഡിഎഫ് സ്ഥാനാര്‍ഥിയായി മുന്‍ ജില്ല പഞ്ചായത്ത് അംഗം അരിത ബാബുവും എന്‍ഡിഎ സ്ഥാനാര്‍ഥിയായി എസ്എന്‍ഡിപി യോഗം ഭാരവാഹിയും ബിഡിജെഎസ് ജില്ല വൈസ് പ്രസിഡന്റുമായ പ്രദീപ് ലാലുമാണ് ഇത്തവണ മത്സരക്കളത്തിലിറങ്ങിയത്. 

കായംകുളത്തിന്റെ പഴമ നിലനിറുത്തി സ്മാര്‍ട് കായംകുളമാണ് സ്വപ്നപദ്ധതി. ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കണ്ടെത്തും. പട്ടണവും ഗ്രാമപ്രദേശവുമായി ബന്ധിപ്പിക്കുന്ന പ്രധാന തോടുകള്‍ നവീകരിക്കുമെന്നും പാലങ്ങള്‍ വരുമെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു പ്രതിഭ പറയുന്നു. കായംകുളം താലൂക്ക് രൂപീകരിക്കുമെന്നും ടൂറിസം മേഖലയ്ക്കും പ്രത്യേക പരിഗണന നല്‍കുമെന്നും യു പ്രതിഭ വ്യക്തമാക്കുന്നു. 

Alappuzha, News, Kerala, Politics, Election, UDF, LDF, BJP, NDA, Fighting in Kayamkulam; LDF to retain, UDF to retake constituency and ND to sabotage

എന്റെ കായംകുളം എന്റെ അഭിമാനം എന്ന പ്രചാരണ ആയുധമാണ് യുഡിഎഫ് സ്ഥാനാര്‍ഥി അരിത ബാബു രംഗത്തിറങ്ങിയത്. മണ്ഡലത്തിലെ സുസ്ഥിര വികസനത്തിലൂടെ ഓണാട്ടുകരയുടെ പൈതൃകം ലോകത്തെ അറിയിക്കും. തൊഴില്‍ രഹിതരില്ലാത്ത കായംകുളം സൃഷ്ടിക്കും. വികസനത്തിലൂടെ നാടിന്റെ മുഖച്ഛായ മാറ്റാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അരിത ബാബു പറയുന്നു. 

കായംകുളത്തിന്റെ വികസന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ എന്‍ഡിഎയ്ക്ക് മാത്രമേ സാധിക്കൂവെന്ന തിരിച്ചറിവുള്ള ജനങ്ങള്‍ ഇത്തവണ തന്നെ വിജയിപ്പിക്കും എന്ന പ്രതീക്ഷയിലാണ് എന്‍ഡിഎ സ്ഥാനാര്‍ഥി പ്രദീപ് ലാല്‍. എന്‍ഡിഎയുടെ ചിട്ടയായ പ്രവര്‍ത്തനം കായംകുളത്ത് മറ്റ് മുന്നണികള്‍ക്ക് പോലും മാതൃകയാകുമ്പോള്‍ നരേന്ദ്രമോദിയുടെ വികസന സങ്കല്‍പ്പങ്ങളും വോടര്‍മാര്‍ തിരിച്ചറിയുകയാണെന്ന് അദ്ദേഹം പറയുന്നു. വികസനമാണ് ജനങ്ങളുടെ ആഗ്രഹം, വികസനമാണ് ജനങ്ങളുടെ ലക്ഷ്യം എന്നുള്ളതുകൊണ്ട് ജനങ്ങള്‍ മൊത്തം തന്നോടൊപ്പം നില്‍ക്കുകയാണെന്നും അവരെല്ലാം എന്‍ഡിഎയ്ക്ക് വോട് ചെയ്യുന്നൊരു സാഹചര്യമാണെന്നും പ്രദീപ് ലാല് പറയുന്നു. 

കായംകുളം മണ്ഡലത്തില്‍ 2016ല്‍ ഇവിടെ അഡ്വ. യു പ്രതിഭ ആണ് കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) സ്ഥാനാര്‍ഥിയായി ജയിച്ചത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാവ് അഡ്വ. എം ലിജു 46.53% വോടുകള്‍ക്ക് പരാജയപ്പെട്ടു. ആലപ്പുഴ ലോക്സഭാ മണ്ഡലത്തിന് കീഴില്‍ വരുന്ന കായംകുളം വാശിയേറിയ പോരാട്ടം നടക്കുന്ന നിയമസഭാ മണ്ഡലം കൂടിയാണ്. എന്തായാലും ഇത്തവണ ഉശിരന്‍ പോരാട്ടമാണ് മൂന്ന് മുന്നണികളും കാഴ്ചവയ്ക്കുന്നത്. ജനങ്ങള്‍ ആരോടൊപ്പം എന്ന ചോദ്യത്തിന്റെ ഉത്തരത്തിനായി തെരെഞ്ഞെടുപ്പ് ഫലത്തിനായി കാത്തിരിക്കാം. 

Keywords: Alappuzha, News, Kerala, Politics, Election, UDF, LDF, BJP, NDA, Fighting in Kayamkulam; LDF to retain, UDF to retake constituency and NDA to fight


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?