പ്രചാരണ രംഗം ചൂട് പിടിക്കുന്നു; മഞ്ചേശ്വരത്ത് ഇടത് - വലത് സ്ഥാനാർഥികൾ കളം നിറഞ്ഞു; ബിജെപിയുടേത് സസ്പെൻസ്

ഉപ്പള: (www.kasargodvartha.com 13.03.2021) മുസ്ലിം ലീഗിന്റെ സ്ഥാനാർഥി പ്രഖ്യാപനം കൂടി വന്നതോടെ മഞ്ചേശ്വരത്തെ പ്രചാരണ രംഗം ചൂട് പിടിച്ചു. എൽഡിഎഫ് സ്ഥാനാർഥി വിവി രമേശനും യുഡിഎഫ് സ്ഥാനാർഥി എകെഎം അശ്‌റഫും പ്രചാരണത്തിൽ സജീവമായി. പരമാവധി വോടർമാരെ നേരിൽ കണ്ട് വോട് അഭ്യർഥിക്കുകയാണ് ഇരുവരും.

Kasaragod, Kerala, Uppala, News, Niyamasabha-Election-2021, UDF, LDF, Muslim-league, BJP, State, Edneer, E.Chandrashekharan, Leader, The campaign heats up; Left-right candidates fill the field in Manjeshwar; BJP's suspense continues.

മഞ്ചേശ്വരത്ത് എകെഎം അശ്‌റഫിന്റെ പ്രഖ്യാപനം ഹർഷാരവത്തോടെയാണ് മണ്ഡലത്തിൽ വിവിധ പ്രദേശങ്ങളിൽ  പ്രവർത്തകർ വരവേറ്റത്. അഭിവാദ്യങ്ങൾ അർപ്പിച്ച് ചെറുപ്രകടനങ്ങളും നടന്നു. സ്വന്തം നാട്ടുകാരൻ തന്നെ മത്സരിക്കുന്നത് മഞ്ചേശ്വരക്കാരുടെ ചിരകാലസ്വപ്നമാണെന്ന് എകെഎം പറഞ്ഞു. കാൽ നൂറ്റാണ്ട് കാലം വിദ്യാർത്ഥി യുവജന പ്രസ്ഥാങ്ങനങ്ങളിലൂടെ രംഗത്ത് വരികയും ജില്ലാ, ബ്ലോക് പഞ്ചായത്ത് അംഗമായി പ്രവർത്തിക്കുകയും  നാട്ടുകാരുടെ സ്പന്ദങ്ങൾ അറിയുകയും അവരുടെ പ്രശ്നങ്ങളിൽ ഇടപെടുകയും പരിഹാരം കാണാൻ ശ്രമിക്കുകയും ചെയ്ത വ്യക്തി എന്ന നിലയിൽ ജനങ്ങൾ ഒപ്പമുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു.

മണ്ഡലത്തിൽ സ്ഥാനാർഥിയുമായി ആദ്യം വന്ന  എൽഡിഎഫും പ്രചാരണത്തിൽ മുന്നേറുന്നു. ആവേശകരമായി വിവി രമേശന്റെ തെരെഞ്ഞെടുപ്പ് കൺവെൻഷൻ കുമ്പളയിൽ വെച്ച് നടന്നു. വിജയത്തിനായി 2006 ആവർത്തിക്കണമെന്ന ആഹ്വാനം കയ്യടികളോടെയാണ് പ്രവർത്തകർ എതിരേറ്റത്. മന്ത്രി ഇ ചന്ദ്രശേഖരൻ ഉദ്‌ഘാടനം ചെയ്തു. ഇതര സംസ്ഥാനങ്ങളിലേത്‌ പോലെ കേരളത്തിലും ജനാധിപത്യം അട്ടിമറിച്ച്‌ അധികാരം കൈയടക്കാമെന്നുള്ള ബിജെപിയുടെ മോഹം നടക്കില്ലെന്ന്‌ മന്ത്രി പറഞ്ഞു. രക്തസാക്ഷി കുടുംബങ്ങളെയും ആരിക്കാടി ദർഗയും ഇമാം ശാഫി അകാഡമിയും എടനീർ മഠവും വിവി രമേശൻ സന്ദർശിച്ചു.

ബിജെപി സ്ഥാനാർഥിക്കായുള്ള സസ്പെൻസ് തുടരുകയാണ്. ഞായറഴ്ചയോട് കൂടി ബിജെപി സ്ഥാനാർഥി പട്ടിക പുറത്ത് വരുമെന്ന് പ്രതീക്ഷിക്കുന്നു. 2016 ലെ തെരെഞ്ഞെടുപ്പിൽ വെറും 89 വോട്ടിന് തോറ്റ ബിജെപി ഉപതിരഞ്ഞെടുപ്പിൽ പിന്നോക്കം പോയിരുന്നു. അത് കൊണ്ട് തന്നെ സംസ്ഥാന നേതാക്കൾ ആരെങ്കിലും മത്സരിക്കുമോ എന്നും ഉറ്റ് നോക്കുന്നുണ്ട്.

Keywords: Kasaragod, Kerala, Uppala, News, Niyamasabha-Election-2021, UDF, LDF, Top-Headlines, Muslim-league, BJP, State, Edneer, E.Chandrashekharan, Leader, The campaign heats up; Left-right candidates fill the field in Manjeshwar; BJP's suspense continues.

< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?