'ഡിഎംആര്‍സി യൂണിഫോമിലുള്ള തന്റെ ജീവിതത്തിലെ അവസാനദിവസം'; പാലാരിവട്ടം പാലം പുനര്‍നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചത് അഭിമാന നിമിഷമെന്ന് ഇ ശ്രീധരന്‍


കൊച്ചി: (https://ift.tt/3bcff4D) പാലാരിവട്ടം പാലത്തിന്റെ പരിശോധന പൂര്‍ത്തിയാക്കി ഇ ശ്രീധരന്‍. ഉരാളുങ്കല്‍ സൊസൈറ്റിക്ക് പ്രത്യേകം നന്ദിയറിയിച്ച അദ്ദേഹം പാലം നാളെയോ മറ്റന്നാളോ സര്‍കാരിന് കൈമാറുമെന്നും പുനര്‍നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചത് അഭിമാന നിമിഷമെന്നും ഇ ശ്രീധരന്‍ പറഞ്ഞു.

ഡിഎംആര്‍സി യൂണിഫോമിലുള്ള തന്റെ ജീവിതത്തിലെ അവസാനദിവസമിതാണെന്നും തെരഞ്ഞെടുപ്പില്‍ നോമിനേഷന്‍ നല്‍കുന്നതിന് മുമ്പ് ഡിഎംആര്‍സിയിലെ മുഖ്യ ഉപദേഷ്ടാവ് ചുമതലയില്‍ നിന്നും രാജി വെക്കുമെന്നും അദ്ദേഹം അറിയിച്ചു. 

പാലത്തിന്റെ എല്ലാ പണിയും നാളത്തോടെ പൂര്‍ത്തിയാകും. ചെറിയ തോതിലുള്ള അറ്റകുറ്റപ്പണികള്‍ മാത്രമാണ് ഇനി പൂര്‍ത്തികരിക്കാനുള്ളത്. ഭാരപരിശോധനാ റിപോര്‍ട് വ്യാഴാഴ്ച കൈമാറും. പാലം എപ്പോള്‍ തുറന്ന് കൊടുക്കണമെന്ന് സര്‍കാരാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം അറിയിച്ചു. 

സംസ്ഥാന സര്‍കാരിന്റെ സമ്മര്‍ദത്തെത്തുടര്‍ന്നാണ് പാലം നിര്‍മാണം ഏറ്റെടുത്തത്. ഡിഎംആര്‍സിക്ക് ലാഭമുണ്ടാക്കാനല്ല പകരം ജനങ്ങള്‍ക്ക് വേണ്ടിയാണ് പാലം പണി വേഗത്തില്‍ പൂര്‍ത്തിയാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

News, Kerala, State, Kochi, Government, Public Sector, Election, 'Last day of his life in DMRC uniform'; E Sreedharan said it was a proud moment to be able to complete the reconstruction of the Palarivattom bridge on time


നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലാരിവട്ടം പാലവും പ്രചാരണ വിഷയമാകുമെന്ന് പറഞ്ഞ അദ്ദേഹം കേരളത്തില്‍ ബിജെപി അധികാരത്തില്‍ വരുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു. എന്നാല്‍ എവിടെ മത്സരിക്കണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കി.

Keywords: News, Kerala, State, Kochi, Government, Public Sector, Election, 'Last day of his life in DMRC uniform'; E Sreedharan said it was a proud moment to be able to complete the reconstruction of the Palarivattom bridge on time

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?