കാമുകിയെ വീട്ടില്‍ നിന്നും കടത്തിക്കൊണ്ടുപോകാന്‍ ശ്രമം; ബന്ധുക്കളുടെ ബഹളം കേട്ടെത്തിയ വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു

വൈക്കം: (www.kvartha.com 14.03.2021) പുലര്‍ചെ കാമുകിയെ വീട്ടില്‍ നിന്ന് കടത്തിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ യുവതിയുടെ ബന്ധുക്കള്‍ എതിര്‍ത്തു. ഇതിനിടെയുണ്ടായ ബഹളം കേട്ടെത്തിയ അയല്‍ക്കാരനായ വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു. വൈക്കം ടിവിപുരം പൈനുങ്കല്‍ മുട്ടുമന ദേവസ്യ(70)യാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.

അതേസമയം സംഘര്‍ഷസമയം ദേവസ്യയെ യുവതിയെ കടത്തിക്കൊണ്ടുപോയ ടിവിപുരം മണ്ണത്താനം സ്വദേശി വിഷ്ണു പിടിച്ചുതള്ളിയതായി യുവതിയുടെ സഹോദരന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ദേവസ്യയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍.

News, Kerala, Police, Death, hospital, Enquiry, House, Attempt to abduct girlfriend: Elderly man intercepts Collapsed and died

പുലര്‍ചെ വൈക്കത്ത് നിന്ന് പോയ കമിതാക്കള്‍ രജിസ്റ്റര്‍ വിവാഹത്തിനുശേഷം വൈക്കം പൊലീസ് സ്‌റ്റേഷനിലെത്തി. യുവതിയുടെ സഹോദരന്‍ യുവാവിനെതിരെ മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.

Keywords: News, Kerala, Police, Death, hospital, Enquiry, House, Attempt to abduct girlfriend: Elderly man intercepts Collapsed and died


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?