ശോഭാ സുരേന്ദ്രനും സുരേഷ് ഗോപിയും മത്സരിക്കണമെന്ന് കേന്ദ്ര നേതൃത്വം


കേരളം (www.evisionnews.co): നിയമസഭ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ സ്ഥാനാര്‍ത്ഥിപ്പട്ടിക ചര്‍ച്ച ചെയ്യാനായി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ഇന്ന് യോഗം ചേരും. 115 സീറ്റിലാണ് ബി.ജെ.പി മത്സരിക്കുന്നത്. സംസ്ഥാന നേതൃത്വുമായി ഭിന്നതയില്‍ തുടരുന്ന ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് ശോഭാ സുരേന്ദ്രന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേ തീരൂവെന്ന നിലപാടിലാണ് ദേശീയ നേതൃത്വം. ഇതിനൊപ്പം തന്നെ തൃശൂരിലോ തിരുവനന്തപുരത്തോ സുരേഷ് ഗോപി മത്സരിക്കണമെന്ന നിര്‍ദേശവും കേന്ദ്രം മുന്നോട്ടുവെച്ചിട്ടുണ്ട്.

യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പാര്‍ട്ടി അധ്യക്ഷന്‍ ജെപി നദ്ദ, മുതിര്‍ന്ന നേതാക്കളായ രാജ്‌നാഥ് സിങ്, നിതിന്‍ ഗഡ്കരി തുടങ്ങിയവരും കേരളത്തില്‍ നിന്നുള്ള നേതാക്കളും പങ്കെടുക്കും. ഇന്നു വൈകിട്ടോ നാളെയോ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് അറിയുന്നത്.






Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?