തൊഴിലുടമയുടെ അനാസ്ഥ കാരണം ഇന്ത്യക്കാരന്റെ മൃതദേഹം സൗദി അറേബ്യയിലെ മോര്‍ചറിയില്‍ കിടന്നത് മൂന്നുമാസം; ഒടുവില്‍ സാമൂഹിക പ്രവര്‍തകര്‍ ഇടപെട്ട് നാട്ടിലെത്തിച്ചു


റിയാദ്: (https://ift.tt/3rCkkcq) തൊഴിലുടമയുടെ അനാസ്ഥ കാരണം മൂന്നുമാസമായി സൗദി അറേബ്യയിലെ മോര്‍ചറിയില്‍ കിടന്ന ഇന്ത്യക്കാരന്റെ മൃതദേഹം ഒടുവില്‍ നാട്ടിലെത്തിച്ചു. മലയാളി സാമൂഹിക പ്രവര്‍തകര്‍ ഇടപെട്ടാണ് മൃതദേഹം നാട്ടിലെത്തിച്ചത്. റിയാദില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെ ലൈലാ അഫ്ലാജ് പട്ടണത്തിലെ ജനറല്‍ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരുന്ന ഉത്തര്‍പ്രദേശ് ലക്നൗ സ്വദേശി റാം ജി റാം ചൗധരിയുടെ മൃതദേഹമാണ് കെ എം സി സി പ്രവര്‍തകര്‍ ഇടപെട്ട് നാട്ടിലെത്തിച്ചത്. 

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ആറിനാണ് ഇദ്ദേഹം മരിച്ചത്. എന്നാല്‍ ഇദ്ദേഹം ജോലി ചെയ്തിരുന്ന കമ്പനിയുടെ അനാസ്ഥ കാരണം കഴിഞ്ഞ മൂന്നു മാസമായി മൃതദേഹം മോര്‍ചറിയില്‍ തന്നെ കിടന്നു. നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ആരുമില്ലാതിരുന്നത് കാരണം മൃതദേഹം നാട്ടില്‍ എത്തിക്കുവാനോ ഇവിടെ മറവ് ചെയ്യുവാനോ സാധിച്ചില്ല. ഒരാഴ്ച മുന്‍പാണ് ഈ വിഷയം ഇന്ത്യന്‍ എംബസി അധികൃതര്‍ റിയാദ് കെ എം സി സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് മഞ്ചേരിയെ അറിയിക്കുന്നത്. 

തുടര്‍ന്ന് തൊട്ടടുത്ത ദിവസം റഫീഖ് മഞ്ചേരി കമ്പനി അധികൃതരുമായി സംസാരിച്ചുവെങ്കിലും പലവിധ കാരണങ്ങള്‍ പറഞ്ഞു വീണ്ടും വൈകിപ്പിക്കുകയാണുണ്ടായത്. തുടര്‍ന്ന് എംബസിയില്‍ നിന്നും തുടര്‍ നടപടികള്‍ക്കായി രേഖകള്‍ ശരിയാക്കി റഫീഖ് മഞ്ചേരിയും കണ്‍വീനര്‍ ഷറഫു പുളിക്കലും  ഇസ്ഹാഖ് താനൂരും ലൈലാ അഫ്ലാജില്‍ പോകുകയും അവിടെ പൊലീസ് മേധാവിയെ നേരില്‍ കണ്ട് കാരൃങ്ങള്‍ ധരിപ്പിക്കുകയും കമ്പനി അധികൃതരെ പൊലീസില്‍ വിളിച്ചുവരുത്തി കാരൃങ്ങള്‍ സംസാരിച്ച് ഒരുദിവസം കൊണ്ട് എല്ലാ നിയമനടപടികളും പൂര്‍തിയാക്കി മൃതദേഹം റിയാദിലേക്ക് കൊണ്ടുവരുകയും ചെയ്തു.

News, World, Gulf, Riyadh, Saudi Arabia, Death, Dead Body, Dead body of Indian expatriate repatriated to India after three months


ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടതും മറ്റു വകുപ്പുകളുമായി ബന്ധപ്പെട്ടതുമായ രേഖകള്‍ കേവലം രണ്ടു ദിവസം കൊണ്ട് തയ്യാറാക്കി, ഭാര്യയുടെയും കുട്ടികളുടെയും അഭ്യര്‍ത്ഥന മാനിച്ച് മൃതദേഹം ബുധനാഴ്ച്ച രാവിലെ റിയാദില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തില്‍ ജന്മനാട്ടിലേക്ക് കൊണ്ടുപോയി.

Keywords: News, World, Gulf, Riyadh, Saudi Arabia, Death, Dead Body, Dead body of Indian expatriate repatriated to India after three months

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?