കെ പി സി സി വൈസ് പ്രസിഡന്റ് കെ സി റോസകുട്ടി കോണ്‍ഗ്രസ് വിട്ടു; രാജി സ്ത്രീകളെ നിരന്തരം അവഗണിക്കുന്നതിലും ഗ്രൂപ് പോരിലും മനംമടുത്ത്

കല്‍പറ്റ: (www.kvartha.com 22.03.2021) കെ പി സി സി വൈസ് പ്രസിഡന്റ് കെ സി റോസകുട്ടി കോണ്‍ഗ്രസ് വിട്ടു. ബത്തേരി മുന്‍ എംഎല്‍എയും വനിതാ കമിഷന്‍ അധ്യക്ഷയുമായിരുന്നു. എ ഐ സി സി അംഗവും കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യസമിതി അംഗവുമായി പ്രവര്‍ത്തിച്ചിട്ടുളള വ്യക്തിയാണ്.

മൂന്നുപതിറ്റാണ്ടായി കോണ്‍ഗ്രസിലെ സജീവ പ്രവര്‍ത്തകയായിരുന്ന റോസകുട്ടി 1991 ല്‍ ബത്തേരിയില്‍ നിന്നാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 1996 ല്‍ വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2011 ല്‍ ഉമ്മന്‍ ചാണ്ടി സര്‍കാരിന്റെ കാലത്ത് വനിതാ കമിഷന്‍ അധ്യക്ഷയായിരുന്നു.KPCC vice-president K C Rosakutty quits Congress, Wayanadu, News, Politics, Congress, KPCC, Resignation, Press meet, Kerala
സ്ത്രീകളെ നിരന്തരം അവഗണിക്കുന്നതിലും ഗ്രൂപ്പ് പോരിലും മനംമടുത്താണ് രാജി. വളരെയധികം ആലോചിച്ചാണ് കോണ്‍ഗ്രസ് വിടാനുള്ള തീരുമാനം എടുത്തതെന്നും ലതിക സുഭാഷിന് സീറ്റ് നിഷേധിച്ചതില്‍ വേദനിക്കുന്നതായും റോസകുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലതികയുടെ പ്രതിഷേധത്തെക്കുറിച്ച് ചില കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ പ്രതികരണങ്ങള്‍ വേദനിപ്പിച്ചതായും അവര്‍ പറഞ്ഞു.

Keywords: KPCC vice-president K C Rosakutty quits Congress, Wayanadu, News, Politics, Congress, KPCC, Resignation, Press meet, Kerala.

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?