മലയോര മേഖലയിൽ പ്രചാരണവുമായി പി വി സുരേഷ്
കാഞ്ഞങ്ങാട്: (www.kasargodvartha.com 21.03.2021) മലയോര ജനതയുടെ മനം കവർന്നായിരുന്നു കാഞ്ഞങ്ങാട്ടെ യുഡിഎഫ് സ്ഥാനാർഥി പിവി സുരേഷിന്റെ കഴിഞ്ഞ ദിവസത്തെ പര്യടനം. മന്ത്രി ഇ ചന്ദ്രശേഖരനെതിരെ കനത്ത മത്സരമാണ് യുവ നേതാവ് കൂടിയായ പിവി സുരേഷ് കാഴ്ച വെക്കുന്നത്. കിനാനൂർ കരിന്തളം പഞ്ചായത്ത് നിന്ന് ആരംഭിച്ച് ബളാൽ, ഇടത്തോട് ടൗണുകളിൽ പ്രചരണം നടത്തി.
ഭരണത്തിൽ വന്നാൽ രാഹുൽഗാന്ധിയുടെ ന്യായ് പദ്ധതി നടപ്പിലാക്കുമോ എന്ന ചോദ്യവുമായി വന്ന ബളാൽ സ്വദേശി ദാമോദരനോട് പദ്ധതിയെപ്പറ്റിയും പ്രകടനപത്രികയിൽ ഊന്നി പറഞ്ഞിരിക്കുന്ന വികസന, ക്ഷേമ വാഗ്ദാനങ്ങളും വിശദീകരിച്ച് കൊടുത്തു. തുടർന്ന് ഓടോറിക്ഷ തൊഴിലാളികളോടും, വ്യാപാരികളോടും വോടഭ്യർഥിച്ചുകൊണ്ട് ബളാൽ സെന്റ് ആന്റണീസ് പള്ളിയിലെത്തി വികാരി ജോർജ് ഇലവും കുന്നേൽ നോടും വിശ്വാസികളോടും വോട് തേടി.
തിരുഹൃദയം കോൺവെന്റിലെത്തി അനുഗ്രഹം തേടി. കള്ളാർ യുഡിഎഫ് കൺവെൻഷനിൽ പങ്കെടുത്തു. കള്ളാർ ടൗണിലും പരിസര പ്രദേശങ്ങളിലും വോടർമാരെ കണ്ടു. യുഡിഎഫ് നേതാക്കളായ രാജു കട്ടക്കയം, ഹരീഷ് പി നായർ, കരുണാകരൻ നായർ, ജോമോൻ ജോസ്, നോയൽ ടോമിൻ ജോസഫ്, ഉമേശൻവേളൂർ, എം ടി ജോസഫ്, ടി കെ നാരായണൻ, എച് വിഘ്നേശ്വര ഭട്ട്, ഷാജി ചാരാത്ത്, ഇബ്രാഹിം, കൂക്കൾ ബാലകൃഷ്ണൻ, അനുഗമിച്ചു.
Keywords: Kanhangad, Kerala, News, Niyamasabha-Election-2021, UDF, E.Chandrashekharan, Kasaragod, Rahul_Gandhi, Auto-rickshaw, PV Suresh in hilly region for the campaign.
< !- START disable copy paste -->Powered by Info News For You

Comments
Post a Comment