ടി വി രാജേഷിനും മുഹമ്മദ് റിയാസിനും ജാമ്യം


കോഴിക്കോട്: (https://ift.tt/2Oc2RIZ) ചൊവ്വാഴ്ച കോഴിക്കോട് സിജെഎം കോടതി റിമാന്‍ഡ് ചെയ്ത് സിപിഎം എം എല്‍ എ ടി വി രാജേഷിനും ഡിവൈഎഫ്‌ഐ അഖിലേന്ത്യ അധ്യക്ഷന്‍ പി എ മുഹമ്മദ് റിയാസിനും ജാമ്യം കിട്ടി. രണ്ട് ആള്‍ ജാമ്യത്തിലും വിചാരണ വേളയില്‍ മുടങ്ങാതെ കോടതിയില്‍ ഹാജരാകണമെന്ന വ്യവസ്ഥയിലുമാണ് കോഴിക്കോട് കോടതി ജാമ്യം നല്‍കിയത്. എയര്‍ ഇന്ത്യ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി പൊതുമുതല്‍ നശിപ്പിച്ചുവെന്ന കേസിലാണ് രണ്ട് പേര്‍ക്കും ജാമ്യം ലഭിച്ചത്.

News, Kerala, State, Kozhikode, Bail, CPM, DYFI, Case, Court, Politics, TV Rajesh and Mohammad Riyaz were granted bail


കഴിഞ്ഞ ദിവസമാണ് ഇരുവരെയും കോഴിക്കോട് സിജെഎം കോടതി നാല് റിമാന്‍ഡ് ചെയ്തത്. വിമാന യാത്രാക്കൂലി വര്‍ധനവിനെതിരെ പ്രതിഷേധിച്ച് 2010-ല്‍ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ കോഴിക്കോട് എയര്‍ ഇന്ത്യയുടെ ഓഫീസ് ഉപരോധിച്ചിരുന്നു. ഉപരോധത്തിനിടെയുണ്ടായ അക്രമത്തില്‍ നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഈ കേസില്‍ തുടര്‍ച്ചയായി വിചാരണയ്ക്ക് ഹാജരാകിതിരുന്നതോടെയാണ് ഇവരെ കോടതി റിമാന്‍ഡ് ചെയ്തത്.

Keywords: News, Kerala, State, Kozhikode, Bail, CPM, DYFI, Case, Court, Politics, TV Rajesh and Mohammad Riyaz were granted bail

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?