കാർ ഓടോറിക്ഷയിൽ ഇടിച്ച് ഡ്രൈവർ മരിച്ചു

മംഗളൂരു: (www.kasargodvartha.com 27.03.2021) കാർ ഓടോറിക്ഷയിൽ ഇടിച്ച് ഡ്രൈവർ മരിച്ചു. ഓടോറിക്ഷ ഡ്രൈവർ സഞ്ജീവ പൂജാരിയുടെ മകൻ ശ്യാംപ്രസാദ് (45) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ മംഗളൂരു നേത്രാവതി പാലത്തിലാണ് അപകടം സംഭവിച്ചത്.

                                                                             
Mangalore, News, Top-Headlines, Driver, Autorikshaw, Accident, Death, Karnataka, Driver was killed when the car collided with the autorickshaw.



മംഗളൂരു ഭാഗത്ത് നിന്ന് വരികയായിരുന്ന ഓടോറിക്ഷയിലേക്ക് തലപ്പാടിയിലേക്ക് പോവുകയായിരുന്ന കാർ പിന്നിൽ നിന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓടോറിക്ഷ പാലത്തിന്റെ കൈവരിയിൽ ഇടിച്ചു. ശ്യാംപ്രസാദ് റോഡിലേക്ക് തെറിച്ച് വീഴുകയും കാർ അദ്ദേഹത്തിൻറെ ശരീരത്തിലേക്ക് കയറി ഇറങ്ങുകയും ചെയ്തു. ശ്യാംപ്രസാദ് സ്ഥലത്ത് തന്നെ മരിച്ചു.

മംഗളൂരുവിൽ യാത്രക്കാരനെ ഇറക്കി തിരികെ വരികയായിരുന്നു ശ്യാംപ്രസാദ്. ഇളയ സഹോദരനെ സ്കൂളിൽ വിടുന്നതിനായി പടീൽ കണ്ണൂരിൽ നിന്ന് തലപ്പാടിയിലെ ശാരദ സ്‌കൂളിലേക്ക് പോവുകയായിരുന്നു കാറിൽ ഉണ്ടായിരുന്നവർ.

കുടുംബത്തിന്റെ ഏക അത്താണിയായിരിന്നു ശ്യാംപ്രസാദ്. ഭാര്യയും രണ്ട് മക്കളുമുണ്ട്.

Keywords: Mangalore, News, Top-Headlines, Driver, Autorikshaw, Accident, Death, Karnataka, Driver was killed when the car collided with the autorickshaw.

< !- START disable copy paste -->



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?