ബിലിനെച്ചൊല്ലി സൂപെര്‍ മാര്‍കെറ്റില്‍ തര്‍ക്കം; സംഘര്‍ഷം, വെടിവെപ്പ്
ചണ്ഡീഗഢ്: (https://ift.tt/3tNu6cq) സൂപെര്‍ മാര്‍കെറ്റില്‍ ബിചിനെച്ചൊല്ലിയുണ്ടായ തര്‍ക്കം വെടിവെപ്പിലും അക്രമത്തിലും കലാശിച്ചു. വെടിവെപ്പില്‍ ആര്‍ക്കും പരികേറ്റതായി റിപോര്‍ടില്ല. അക്രമി സംഘത്തിലെ ജയ്ദീപ് സിങ്, സണ്ണി ദയാല്‍ എന്നീ ആളുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്.
പഞ്ചാബിലെ താണ്‍ തരണ്‍ ജില്ലയിലാണ് സംഭവം. വ്യാഴാഴ്ച വൈകുന്നേരം ജയ്ദീപ് സിങ് കുടുംബത്തോടൊപ്പം ഷോപിങ്ങിന് എത്തിയിരുന്നു. ബില്‍ അടക്കുമ്പോള്‍ തര്‍ക്കം ഉടലെടുക്കുകയും കടുത്ത വാഗ്വാദങ്ങള്‍ക്കൊടുവില്‍ ജയ്ദീപ് കുടുംബവുമായി മടങ്ങുകയും ചെയ്തു. എന്നാല്‍, മിനിറ്റുകള്‍ക്കു ശേഷം ജയ്ദീപ് സഹായികളുമായി സൂപെര്‍ മാര്‍കെറ്റില്‍ തിരികെയെത്തി അക്രമം ആരംഭിക്കുകയുമായിരുന്നുവെന്ന് ഡെപ്യൂടി പൊലീസ് സൂപ്രണ്ട് പറഞ്ഞു.
ഇവിടെയത്തിയ സംഘം സൂപെര്‍ മാര്‍കെറ്റിന്റെ മുന്‍വശത്തെ ചില്ല് തകര്‍ത്തു. ശേഷം സൂപെര്‍ മാര്‍കെറ്റിലാകെ മാലിന്യം വിതറാന്‍ ആരംഭിച്ചു. ജീവനക്കാര്‍ തടയാന്‍ ശ്രമിച്ചതോടെയാണ് സംഘം വെടിയുതിര്‍ത്തത്. അടുത്തിടെ ഉദ്ഘാടനം കഴിഞ്ഞതിനാല്‍ തിരക്കേറിയ സമയത്തായിരുന്നു സംഭവം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. താണ്‍ തരണ്‍ സീനിയര്‍ പൊലീസ് സൂപ്രണ്ടിന്റെ വസതിക്ക് സമീപമാണ് സൂപെര്‍ മാര്‍കെറ്റ് സ്ഥിതി ചെയ്യുന്നത്.
Powered by Info News For You

Comments
Post a Comment