വോട് ചൂടിൽ ടി വി ഷിബിൻ;നീലേശ്വരത്ത് റോഡ് ഷോ

തൃക്കരിപ്പൂര്‍: (www.kasargodvartha.com 30.03.2021) മണ്ഡലം എന്‍ ഡി എ സ്ഥാനാർഥി ടി വി ഷിബിന്‍ തിങ്കളാഴ്ച നീലേശ്വരത്ത് പ്രചാരണം നടത്തി. തിങ്കളാഴ്ച രാവിലെ വട്ടപ്പൊയില്‍ താലൂക്ക് ആശുപത്രിക്കു സമീപം ജില്ലാ വൈസ് പ്രസിഡന്റ് എം ഭാസ്‌ക്കരന്‍ ഉദ്ഘാടനം ചെയ്തു.                                                                     

Trikaripur, Nileshwaram, Kasaragod, Kerala, News, Niyamasabha-Election-2021, BJP, Road Show, Busstand, Pallikara, Yuvamorcha, T V Shibin's roadshow at Nileshwar.


പിന്നീട് കോണ്‍വന്റ് ജംഗ്ഷന്‍, നീലേശ്വരം ബസ് സ്റ്റാന്‍ഡ്, തെരു റോഡ്, പള്ളിക്കര മേല്‍പ്പാലത്തിനു സമീപം, നീലേശ്വരം ഹൈവേ ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ പൊതുയോഗങ്ങളില്‍ പങ്കെടുത്തു. ബി ജെ പി തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡന്റ് സി വി സുരേഷ്, മണ്ഡലം വൈസ് പ്രസിഡന്റ് ടി പി യു വിജയകുമാര്‍, ജനറല്‍ സെക്രടറി എ കെ ചന്ദ്രന്‍, മണ്ഡലം കമ്മിറ്റി അംഗം രാജന്‍ ചായ്യോത്ത്, നീലേശ്വരം മുനിസിപല്‍ പ്രസിഡന്റ് പി വിസുകുമാരന്‍, സെക്രടറി വി കൃഷ്ണകുമാര്‍ പ്രസംഗിച്ചു. ഉച്ചഭക്ഷണത്തിനു ശേഷം കടപ്പുറം ജംഗ്ഷന്‍, അഴിത്തല, ബോട്ടുജെട്ടി, പുറത്തേക്കൈ എന്നിവിടങ്ങളിലും പര്യടനം നടത്തി. 

നീലേശ്വരത്ത് റോഡു ഷോയും നടത്തി. യുവമോര്‍ച നീലേശ്വരം മുനിസിപല്‍ കമിറ്റിയുടെ നേതൃത്വത്തില്‍ പടിഞ്ഞാറ്റംകൊഴുവല്‍ പൊതുജന വായനശാല പരിസരത്തുനിന്നും ആരംഭിച്ച റോഡ് ഷോ ഹൈവേ ജംഗ്ഷന്‍ കടന്ന് തെരു റോഡിലൂടെ എത്തി കോണ്‍വന്റ് ജംഗ്ഷനില്‍ സമാപിച്ചു.

Keywords: Trikaripur, Nileshwaram, Kasaragod, Kerala, News, Niyamasabha-Election-2021, BJP, Road Show, Busstand, Pallikara, Yuvamorcha, T V Shibin's roadshow at Nileshwar.

< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?