പ്രണയാഭ്യര്‍ഥന നിരസിച്ച വിദ്യാര്‍ഥിനിയെ കോളജിന് മുന്‍പില്‍ വെടിവച്ച് കൊന്ന കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം; മകളുടെ കൊലപാതകികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് കുടുംബം

ന്യൂഡെല്‍ഹി: (https://ift.tt/3rwugmJ) ഫരീദാബാദിനടുത്തുള്ള ബല്ലഭ്ഗഡ് അഗര്‍വാള്‍ കോളജിലെ വിദ്യാര്‍ഥിനി നികിതാ തോമറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് ജീവപരന്ത്യം ശിക്ഷ വിധിച്ച് ഫരീദാബാദ് കോടതി. മകളുടെ കൊലപാതകികള്‍ക്ക് ജീവപര്യന്തം നല്‍കിയാല്‍ പോരന്നും വധശിക്ഷ നല്‍കണമെന്നുമാണ് നികിതയുടെ കുടുംബത്തിന്റെ പ്രതികരണം. കേസിലെ പ്രധാന പ്രതിയായ തൗഫീഖ്, സഹായി റെഹാന്‍ എന്നിവരെ ഗൂഡാലോചന, തട്ടിക്കൊണ്ട് പോകല്‍, കൊലപാതകം തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് അതിവേഗ കോടതി ജീവപരന്ത്യം ശിക്ഷ വിധിച്ചത്. ഇവര്‍ക്ക് ആയുധം നല്‍കിയെന്ന് ആരോപിക്കപ്പെട്ട മൊഹമ്മദ് അസ്‌റുദ്ദീനെ കോടതി വെറുതെ വിട്ടു.

ജീവപര്യന്തം നല്‍കിയാല്‍ പോരെന്നും വിധിക്കെതിരായി ഹൈകോടതിയെ സമീപിക്കുമെന്നും നികിതയുടെ ബന്ധുക്കള്‍ വ്യക്തമാക്കി. കൊലയാളികള്‍ക്ക് വധശിക്ഷ വാങ്ങി നല്‍കാനായി ഏത് കോടതിയെ സമീപിക്കാനും തയ്യാറാണ് എന്നാണ് കുടുംബത്തിന്റെ നിലപാട്. കേസിലെ പ്രധാനപ്രതി സമൂഹത്തിലെ സ്വാധീനമുള്ള കുടുംബത്തില്‍ നിന്നുള്ളതിനാലാണ് വിധി ഇങ്ങനെയാണെന്നും നികിതയുടെ കുടുംബം ആരോപിക്കുന്നു.

News, National, India, New Delhi, Family, Punishment, Case, Accused, Murder case, High Court, Nikita Tomar Murder Case: Convicts Tausif And Rehan Sentenced to Life Imprisonment

2020 ഒക്ടോബര്‍ 26നാണ് ബികോം അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായ നികിത തോമര്‍ കോളജിന് മുന്‍പില്‍ വച്ച് വെടിയേറ്റ് കൊല്ലപ്പെട്ടത്. ബല്ലഭ്ഗഡ് അഗര്‍വാള്‍ കോളേജിലെ വിദ്യാര്‍ത്ഥിനി നികിതാ തോമറിനെ, കോളജ് പരിസരത്തെ റോഡില്‍ വെച്ച്, രണ്ട് അക്രമികള്‍ ചേര്‍ന്ന് ആദ്യം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയും, ശ്രമം പരാജയപ്പെട്ട ദേഷ്യത്തിന് യുവതിയെ പട്ടാപ്പകല്‍ വെടിവെച്ചു കൊല്ലുകയും ചെയ്യുകയുമായിരുന്നു. 

അക്രമികളില്‍ ഒരാളായ തൗഫീഖിനെതിരെ തന്നെ അപമാനിക്കാന്‍ ശ്രമിച്ചു എന്നാക്ഷേപിച്ച് യുവതി പൊലീസില്‍ പരാതിപ്പെട്ടിട്ടുണ്ടായിരുന്നു. കാറില്‍ നിന്ന് തോക്കുമായി ഇറങ്ങി വന്ന അക്രമി, നികിതയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതും, യുവതി കുതറിയോടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പോയിന്റ് ബ്ലാങ്കില്‍ അവളെ വെടിവെച്ചുകൊന്ന ശേഷം അതേ കാറില്‍ കയറി പാഞ്ഞു പോകുന്നതും സി സി ടി വി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.

പ്ലസ് ടു വരെ നികിതയുടെ ക്ളാസില്‍ തന്നെയാണ് തൗഫീഖും പഠിച്ചിരുന്നത്. ഇയാള്‍ നികിതയെ പിന്നാലെ നടന്നു ശല്യം ചെയ്തതായി നികിതയുടെ ബന്ധുക്കളും ആരോപിച്ചിരുന്നു. തൗഫീഖിനെതിരെ നികിത നല്‍കിയ പരാതിയിന്മേല്‍ ഇരു പക്ഷത്തേയും ചര്‍ചക്ക് വിളിച്ചു വരുത്തിയ പോലീസ് ഇവര്‍ തമ്മില്‍ ഒത്തുതീര്‍പ്പില്‍ എത്തിച്ച് കേസില്ലാതെ അവസാനിപ്പിച്ചിരുന്നു. പ്രണയാഭ്യര്‍ത്ഥന നിരസിക്കപ്പെട്ടതിലെ പ്രതികാരമായാണ് പൊലീസ് അക്രമത്തെ വിശദമാക്കിയത്.

Keywords: News, National, India, New Delhi, Family, Punishment, Case, Accused, Murder case, High Court, Nikita Tomar Murder Case: Convicts Tausif And Rehan Sentenced to Life Imprisonment

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?