തൃശ്ശൂരില്‍ അമ്മയും ഒന്നര വയസുകാരിയായ മകളും തൂങ്ങി മരിച്ച നിലയില്‍

തൃശ്ശൂര്‍: (www.kvartha.com 02.03.2021) തൃശ്ശൂര്‍ ചാവക്കാട് അമ്മയെയും ഒന്നര വയസുകാരിയായ മകളെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബ്ലാങ്ങാട് സ്വദേശി ജിഷയെയും മകള്‍ ദേവാംഗനയെയുമാണ് മരിച്ച നിലയില്‍ കണ്ടത്തിയത്. ഉച്ചയ്ക്ക് ഒരു മണിയോടെ ജിഷയെയും കുഞ്ഞിനെയും ഷാളില്‍ തൂങ്ങിയ നിലയിലായിരുന്നു കണ്ടെത്തിയത്. ജിഷ കുഞ്ഞുമായി സ്വന്തം വീട്ടില്‍ കഴിഞ്ഞയാഴ്ചയാണ് എത്തിയത്. 

ഭര്‍ത്താവ് പേരകം സ്വദേശി അരുണ്‍ലാല്‍ ഒന്നര മാസം മുമ്പാണ് ഗള്‍ഫിലേക്ക് തിരിച്ചുപോയത്. അടുത്ത ദിവസം ഭര്‍തൃ വീട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു ജിഷ. മകളെ ഷാളില്‍ കെട്ടിത്തൂക്കിയ ശേഷം ജിഷ ആത്മഹത്യ ചെയ്തിരിക്കാം എന്നാണ് പൊലീസ് കരുതുന്നത്. ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. 

Thrissur, News, Kerala, Death, Police, Suicide, Mother, Daughter, Woman and baby girl found dead in Thrissur

Keywords: Thrissur, News, Kerala, Death, Police, Suicide, Mother, Daughter, Woman and baby girl found dead in Thrissur


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?