ഹെല്‍ത് ഇന്‍സ്‌പെക്ടര്‍, പാരാമെഡികല്‍ ഡിപ്ലോമ കോഴ്‌സുകളിലേയ്ക്കുള്ള ഒന്നാം ഘട്ട അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു


തിരുവനന്തപുരം: (https://ift.tt/3s03W5B) പ്രൊഫഷണല്‍ ഡിപ്ലോമാ ഇന്‍ ഫാര്‍മസി, ഹെല്‍ത് ഇന്‍സ്‌പെക്ടര്‍, മറ്റ് പാരാമെഡികല്‍ ഡിപ്ലോമ കോഴ്‌സുകളിലേയ്ക്കുള്ള ഒന്നാം ഘട്ട അലോട്‌മെന്റ് https://ift.tt/2ZTByng ല്‍ പ്രസിദ്ധീകരിച്ചു. അലോട്‌മെന്റ് ലഭിച്ചവര്‍ വെബ്‌സൈറ്റില്‍ നിന്നും പ്രിന്റെടുത്ത അലോട്‌മെന്റ് മെമോ ഫെഡറല്‍ ബാങ്കിന്റെ ഏതെങ്കിലും ശാഖയില്‍ നല്‍കി മാര്‍ച് 20 നകം ഫീസ് അടയ്ക്കണം. ഓണ്‍ലൈനായും ഫീസ് അടയ്ക്കാം.

അലോട്‌മെന്റ് ലഭിച്ച് ഫീസ് അടച്ചവരുടെ ഓപ്ഷനുകള്‍ തുടര്‍ന്നുള്ള അലോട്‌മെന്റുകള്‍ക്ക് പരിഗണിക്കേണ്ടതില്ലെങ്കില്‍ അവ ഓപ്ഷന്‍ ലിസ്റ്റില്‍ നിന്നും നീക്കം ചെയ്യണം. ഫീസ് അടയ്ക്കാത്തവരുടെ അലോട്‌മെന്റ് നഷ്ടപ്പെടുകയും അവരുടെ ഓപ്ഷനുകള്‍ തുടര്‍ന്നുള്ള അലോട്‌മെന്റുകളില്‍ പരിഗണിക്കുകയുമില്ല. 

News, Kerala, State, Thiruvananthapuram, Education, Health Department, First phase allotment for Health Inspector and Paramedical Diploma courses published


ഫീസ് അടച്ചവര്‍ കോളേജുകളില്‍ അഡ്മിഷന്‍ എടുക്കേണ്ടതില്ല. രണ്ടാം ഘട്ട അലോട്‌മെന്റിലേക്കുള്ള ഓപ്ഷന്‍ പുന:ക്രമീകരണം മാര്‍ച് 21 വൈകിട്ട് അഞ്ച് വരെ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04712560363,64

Keywords: News, Kerala, State, Thiruvananthapuram, Education, Health Department, First phase allotment for Health Inspector and Paramedical Diploma courses published

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?