എലത്തൂർ സീറ്റിൽ എൻസികെ സ്ഥാനാർഥി തന്നെ മത്സരിക്കുമെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ
എലത്തൂര്‍: (www.kvartha.com 22.03.2021) എലത്തൂർ സീറ്റിൽ എൻസികെ സ്ഥാനാർഥി സുൾഫികർ മയൂരി തന്നെ മത്സരിക്കുമെന്ന് യുഡിഎഫ് കൺവീനര്‍ എംഎം ഹസൻ. സുൾഫികർ മയൂരിക്ക് വേണ്ടി കോൺഗ്രസ് യുഡിഎഫ് പ്രവര്‍ത്തകര്‍ എല്ലാം പ്രചാരണത്തിന് ഇറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് സീറ്റ് വിഭജനത്തിന്‍റെ ഭാഗമായി നിശ്ചയിച്ച് നൽകിയ സീറ്റാണ് . ഇത്തവണത്തേക്ക് അതിൽ ഇനി മാറ്റം വരുത്താൻ ബുദ്ധിമുട്ടുണ്ട്. ഇത് പ്രവര്‍ത്തകര്‍ തിരിച്ചറിയണമെന്നും എംഎം ഹസൻ അഭ്യര്‍ഥിച്ചു.
സീറ്റ് എൻസികെക്ക് നൽകിയ തീരുമാനത്തിൽ കടുത്ത പ്രതിഷേധമാണ് യുഡിഎഫിലും കോൺഗ്രസ് നേതാക്കൾക്കിടയിലും . എം കെ രാഘവൻ എംപി പരസ്യമായി ഇതിനെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു. സീറ്റ് തർകം തീർക്കാൻ കോഴിക്കോട് ഡിസിസിയിൽ വിളിച്ചു ചേർത്ത യോഗം കഴിഞ്ഞ ദിവസം കയ്യാങ്കളിയിലാണ് കലാശിച്ചത്. വിട്ടുവീഴ്ചക്കില്ലെന്ന നിലപാടിലാണ് എലത്തൂരിലെ കോൺഗ്രസ് പ്രവർത്തകർ.

അതേസമയം പത്രിക പിൻവലിക്കാൻ 3 മണി വരെ സമയമുണ്ടല്ലോയെന്നായിരുന്നു കോൺഗ്രസിനായി പത്രിക നൽകിയ ദിനേശ് മണിയുടെ പ്രതികരണം. ഡിസിസി യോഗത്തിന് ശേഷം അന്തിമ തീരുമാനം എടുക്കുമെന്നാണ് ദിനേശ് മണി പറയുന്നത്. എൻസികെ യുമായി യാതൊരു എതിർപ്പുമില്ലെന്നും സുൾഫികർ മയൂരിയോടും വിയോജിപ്പുമില്ല എന്നാൽ എതിർക്കുന്നത് എലത്തൂരിലെ വിജയസാധ്യത മാത്രമാണ് പരിഗണിച്ചതെന്നാണ് വിശദീകരണം.
Keywords: News, Assembly Election, Assembly-Election-2021, Election, M.M Hassan, Kerala, State, Politics, Political party, Top-Headlines, UDF convener, NCK candidate, Elathur seat, UDF convener MM Hasan said that the NCK candidate will contest in the Elathur seat.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment