ഉദുമ വേണമെന്ന ആവശ്യവും തള്ളി: ഐഎന്‍എല്ലിന് ഇക്കുറിയും മൂന്ന് സീറ്റ് തന്നെ


കാസര്‍കോട് (www.evisionnews.co): നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികമായി ഒരു സീറ്റുവേണമെന്ന ഐഎന്‍എല്ലിന്റെ ആവശ്യം തള്ളി. ഇക്കുറിയും ഐഎന്‍എല്‍ മൂന്നു സീറ്റില്‍ തന്നെ മത്സരിക്കും. നാലു സീറ്റ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും മൂന്നു സീറ്റ് തന്നെ നല്‍കിയാല്‍ മതിയെന്നാണ് സി.പി.എം നിലപാട്.

വിജയസാധ്യതയുള്ള ഉദുമ സീറ്റ് വേണമെന്ന ഐ.എന്‍.എല്‍ ആവശ്യവും സി.പി.എം തള്ളി. എന്നാല്‍ നിലവില്‍ വിജയസാധ്യതയുള്ള മണ്ഡലമാണ് കോഴിക്കോട് സൗത്തെന്നാണ് സി.പി.എം നിലപാട്. അവിടെ എം.കെ മുനീറാണ് എം.എല്‍.എ. എന്നാല്‍ ഇത്തവണ മുനീര്‍ മണ്ഡലം മാറുമെന്നുറപ്പായതിനാല്‍ സൗത്തില്‍ വിജയിക്കാനാകുമെന്നാണ് ഇടതുമുന്നണി കണക്കുകൂട്ടല്‍.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?