സ്‌കോള്‍-കേരള മുഖേന തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളില്‍ സംഘടിപ്പിക്കുന്ന ഡി സി എ കോഴ്സ് ആറാം ബാചില്‍ പുന:പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു



തിരുവനന്തപുരം: (https://ift.tt/3rCkkcq) പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്‌കോള്‍-കേരള മുഖേന തെരഞ്ഞെടുക്കപ്പെട്ട സര്‍കാര്‍/എയ്ഡഡ് ഹയര്‍സെകന്‍ഡറി, വൊകേഷണല്‍ ഹയര്‍സെകന്‍ഡറി സ്‌കൂളുകളില്‍ സംഘടിപ്പിക്കുന്ന ഡി സ .എ കോഴ്സ് ആറാം ബാച്ചില്‍ പുന:പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സ്‌കോള്‍-കേരള ഡി സി എ നാലാം ബാച് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഡി സി എ ആറാം ബാചില്‍ പത്ത് മുതല്‍ മാര്‍ച് 30 വരെ www.scolekerala.org മുഖേന ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. 

ഡി സി എ കോഴ്സില്‍ ഒരു ബാചില്‍ ചേര്‍ന്ന ശേഷം ആ ദിനം സമ്പര്‍ക്ക ക്ലാസില്‍ പങ്കെടുക്കാത്തവര്‍, നിശ്ചിത ഹാജര്‍ കുറവിനാല്‍ ഡി സി എ പൊതു പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തവര്‍ എന്നിവര്‍ക്ക് മൂന്ന് വര്‍ഷം വരെ തുടര്‍ ബാചുകളിലെ സമ്പര്‍ക്ക ക്ലാസുകളില്‍ പങ്കെടുക്കുന്നതിന് പുന:പ്രവേശനം അനുവദിക്കും.

News, Kerala, State, Thiruvananthapuram, Education, Students, Scole-Kerala: You can apply for DCA re-admission


പുന:പ്രവേശന ഫീസ് 500 രൂപയാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും. വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷനുശേഷം രണ്ട് ദിവസത്തിനകം നിര്‍ദിഷ്ട രേഖകള്‍ സഹിതമുള്ള അപേക്ഷ എക്സിക്യൂടീവ് ഡയറക്ടര്‍, സ്‌കോള്‍-കേരള, വിദ്യാഭവന്‍, പൂജപ്പുര പി ഒ, തിരുവനന്തപുരം-12 എന്ന വിലാസത്തില്‍ നേരിട്ടോ, സ്പീഡ്/രജിസ്റ്റേര്‍ഡ് തപാല്‍ മാര്‍ഗമോ എത്തിക്കണം. ഫോണ്‍: 0471-2342950, 2342271, 2342369.

Keywords: News, Kerala, State, Thiruvananthapuram, Education, Students, Scole-Kerala: You can apply for DCA re-admission

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?