വാമനപുരത്ത് വാശിയേറിയ പോരാട്ടം; വിജയം ഉറപ്പാണെന്ന് എല്‍ഡിഎഫ്, മണ്ഡലം പിടിച്ചെടുക്കുമെന്ന വാശിയില്‍ യുഡിഎഫ്, നിലമെച്ചപ്പെടുത്തി വിജയത്തിലേക്കെത്താന്‍ എന്‍ഡിഎ
വാമനാപുരം: (www.kvartha.com 30.03.2021) തിരുവനന്തപുരം ജില്ലയിലെ നിയമസഭാ മണ്ഡലമായ വാമനപുരത്ത് ഇത്തവണ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥി ആനാട് ജയന്‍, എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡി കെ മുരളി, എന്‍ഡിഎ സ്ഥാനാര്‍ഥി തഴവ സഹദേവന്‍ എന്നിവരാണ് ഇത്തവണ കളത്തിലിറങ്ങുന്നത്. ദേശീയ, സംസ്ഥാന രാഷ്ട്രീയം മുതല്‍ മണ്ഡലത്തിലെ വികസനം വരെ പ്രചാരണ വിഷയങ്ങളായി ഉയര്‍ത്തിക്കാട്ടിയാണ് സ്ഥാനാര്‍ഥികളുടെ പ്രചാരണം. മുന്‍ ജില്ലാ പഞ്ചായത്ത് അംഗം ആനാട് ജയനെ യുഡിഎഫ് രംഗത്തിറക്കിയിരിക്കിയപ്പോള്‍ രാഷ്ട്രീയ വോടുകള്‍ക്ക് പുറമെ ജയന്റെ വ്യക്തി ബന്ധങ്ങളും വോടായി മാറുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.
വര്‍ഷങ്ങളായി സിപിഎം വിജയിച്ച് വരുന്ന മണ്ഡലത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്ന വാദമുയര്‍ത്തിയാണ് യുഡിഎഫിന്റെ പ്രചാരണം. ഒറ്റക്കെട്ടായുള്ള പ്രചാരണത്തിലൂടെ ശക്തമായ മത്സരം കാഴ്ചവെക്കാനാകുമെന്ന ആത്മവിശ്വാസം കോണ്‍ഗ്രസ് മുറുകെ പിടിക്കുന്നുമുണ്ട്. ബിഡിജെഎസിനായി തഴവ സഹേദവന്‍ മത്സരിക്കുമ്പോള്‍ വന്‍ മുന്നേറ്റമുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് എന്‍ഡിഎ.
മണ്ഡലത്തില്‍ 2016ല്‍ അഡ്വ. ഡി കെ മുരളി ആണ് കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) സ്ഥാനാര്‍ഥിയായി ജയിച്ചത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാവ് അഡ്വ. ടി ശരത്ചന്ദ്ര പ്രസാദ് 46.56% വോടുകള്‍ നേടി പരാജയപ്പെട്ടു. വിജയം ഉറപ്പാണെന്ന ഉറച്ച വിശ്വാസത്തിലാണ് എല്‍ഡിഎഫ്. ഇത്തവണ മണ്ഡലം പിടിച്ചെടുക്കുമെന്ന വാശിയില്‍ യുഡിഎഫും നിലമെച്ചപ്പെടുത്തി വിജയത്തിലേക്കെത്താന്‍ എന്‍ഡിഎയും വ്യക്തമാക്കുമ്പോള്‍ കരുത്തുറ്റ പോരാട്ടമാണ് വാമനപുരത്ത് നടക്കുന്നത്.
Keywords: News, Kerala, Election, Politics, BJP, LDF, UDF, Vamanapuram, Heavy fighting at Vamanapuram
Powered by Info News For You

Comments
Post a Comment