മിനിറ്റുകള്‍ക്കുള്ളില്‍ രണ്ട് തവണ കോവിഡ് വാക്‌സിന്‍ നല്‍കിയെന്ന പരാതിയുമായി മധ്യവയസ്‌ക
കോഴിക്കോട്: (www.kvartha.com 17.03.2021) മിനിറ്റുകള്‍ക്കുള്ളില്‍ രണ്ട് തവണ കോവിഡ് വാക്‌സിന്‍ നല്‍കിയെന്ന പരാതിയുമായി കോഴിക്കോട് കെട്ടാങ്ങല്‍ സ്വദേശിയായ മധ്യവയസ്‌ക. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കാണ് പരാതി നല്‍കിയത്. ഇതിനെ തുടര്‍ന്ന് കടുത്ത പനിയും തലവേദനയും ശ്വാസം മുട്ടലും അനുഭവപ്പെട്ട മധ്യവയസ്‌ക ചികിത്സ തേടി. കഴിഞ്ഞ വെള്ളിയാഴ്ച കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ വച്ചാണ് മധ്യവയസ്‌ക ഒരു ഡോസ് വാക്‌സിന് എടുത്ത ഉടനെ അടുത്ത ഡോസും കുത്തിവച്ചത്.
ആശുപത്രിയിലെ നഴ്‌സിന് പറ്റിയ അബദ്ധമാണിതെന്ന് ഇവര്‍ പറയുന്നു. ഒരു ഡോസ് വാക്‌സിന്‍ എടുത്ത് 28 ദിവസം കഴിഞ്ഞ ശേഷമാണ് അടുത്ത ഡോസ് സ്വീകരിക്കേണ്ടത്. കടുത്ത പനിയും തലവേദനയും ശ്വാസതടസവും അനുഭവപ്പെട്ടതോടെ ഇവര്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടുകയും തുടര്‍ന്ന് ഉടന്‍ ചികിത്സ തേടാന്‍ നിര്‍ദേശിക്കുകയായിരുന്നു. ആരോഗ്യമന്ത്രി അടക്കമുളളവര്‍ക്ക് പരാതി നല്‍കാനുള്ള തീരുമാനത്തിലാണ് കുടുംബം.
Keywords: Kozhikode, News, Kerala, COVID-19, Vaccine, Complaint, hospital, Treatment, Woman complained that vaccinated twice within minutes
Powered by Info News For You

Comments
Post a Comment