റോഡിലെ നിയമങ്ങൾ പാലിക്കാത്തവർ ജാഗ്രതെ ! ഇ ചലാൻ ക്യാമറ കണ്ണുകൾ നിങ്ങളുടെ പിന്നാലെയുണ്ട്

കാസർകോട്: (www.kasargodvartha.com 28.03.2021) റോഡിലെ നിയമങ്ങൾ പാലിക്കാത്തവരാണോ നിങ്ങൾ എങ്കിൽ ഇനി സൂക്ഷിക്കുക കാസറകോട് ആർടിഒ എൻഫോഴ്സ്മെൻ്റിൻ്റെ ഇ ചലാൻ ക്യാമറ കണ്ണുകൾ നിങ്ങളുടെ പിന്നാലെയുണ്ട്.

Kasaragod, Kerala, News, Road, Top-Headlines, RTO, Police, Beware those who do not follow the rules of the road! E challan camera eyes are right behind you.


നിയമലംഘനങ്ങൾ ശ്രദ്ധയിൽപെടുന്ന നിമിഷം തന്നെ ഫോടോ എടുത്ത് ചലാൻ ക്രിയേറ്റ് ചെയ്യുന്നതോടെ വാഹന ഉടമയുടെ മെബൈൽ നമ്പറിൽ എസ്എംഎസും ലഭിക്കും. കൂടാതെ ചലാൻ നോടീസ് ഉടമസ്ഥൻ്റെ വീട്ടിലേക്കും അയക്കും. ഫെബ്രുവരി-മാർച് മാസത്തിൽ ആർടിഒ എൻഫോഴ്സ്മെൻ്റിൽ കീഴിൽ 4000 ത്തിൽ ഏറെ കേസുകളിലായി 7850800 രൂപ പിഴ വിധിച്ചിരുന്നു.

ഇതിൽ 2768300 രൂപയോളം ഈടായിക്കഴിഞ്ഞു. ഹാജരാകുവാനുള്ള അല്ലെങ്കിൽ ഓൺലൈനായി പിഴ അടക്കുന്നതിന് നോടീസുകളും അയച്ചുകഴിഞ്ഞു. 30 ദിവസത്തിനകം പിഴ അടച്ചില്ലെങ്കിൽ കേസുകൾ വെർച്വൽ കോടതിയിലേക്കും തുടർന്ന് പ്രസ്തുത ജില്ലാ കോടതിയിലേക്കും അയക്കുകയും ചെയ്യും.

റോഡിൽ വാഹന പരിശോധന കണ്ടാൽ തിരിഞ്ഞു പോകുന്നവർ, അനൗദ്യോഗികമായി വാഹനത്തിന് രൂപമാറ്റം വരുത്തിയവർ, രജിസ്റ്റർ നമ്പർ കൃത്യമായി പ്രദർശിപ്പിക്കാത്തവർ, ട്രിപിൾ റൈഡ്‌, മൈാബെൽ ഫോൺ ഉപയോഗിച്ചുള്ള ഡ്രൈവിംഗ് , ഹെൽമെറ്റ് ഇല്ലാതെയുള്ള യാത്ര തുടങ്ങിയ നിയമ ലംഘനങ്ങൾ എൻഫോഴ്സ്മെൻറ് ഓഫിസർമാരുടെ മൊബൈൽ ക്യാമറയിലോ ഇന്റർസെപ്റ്റർ വാഹനത്തിലെ സർവൈലൻസ് ക്യാമറയിലോ ദൃശ്യങ്ങൾ പകർത്തും വാഹനത്തിൻ്റെ നമ്പർ ലഭ്യമാകുന്ന മുറയ്ക്ക് വാഹനത്തിൻ്റെ സകല വിവരങ്ങളും ഇ ചലാനിലൂടെ ലഭ്യമാവുകയും ചെയ്യും.

ഇൻഷുറൻസ്, പൊലുഷൻ, ടാക്സ്, ഫിറ്റ്നെസ്, കേസ് ഹിസ്റ്ററി ഉൾപ്പെടെ ലഭ്യമാകുന്നതോടെ കൃത്യമായ രേഖകൾ ഇല്ലാത്തവയ്ക്ക് പിഴത്തുക ചേർന്നുള്ള ചാലാൻ ക്രിയേറ്റ് ചെയ്യുന്നു.

കൂടാതെ മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിനായി ബ്രീത് അനലൈസർ ഉപയോഗിച്ചുള്ള രാത്രി കാലവാഹന പരിശോധനയും ശക്തമാക്കിയിരിക്കുകയാണ്.

അമിതഭാരം കയറ്റി പോകുന്ന വാഹനങ്ങൾക്കെതിരെയും, നമ്പർ പ്ലെറ്റ് മറച്ചു യാത്ര ചെയ്യുന്ന അന്യസംസ്ഥാന വാഹനങ്ങൾക്കെതിരെയും, അതിതിവ്ര പ്രകാശമുള്ള ഹെഡ്ലാമ്പുകൾ, കളർ ലൈറ്റുകൾ ഇവയ്ക്കെതിരെയും ഇ-ചലാൻ വഴി കേസുകൾ രജിസ്റ്റർ ചെയ്യും.

സേഫ് കേരള ആർടിഒ എൻഫോഴ്സ്മെൻറ് വാഹന പരിശോധന ശക്തമാകുന്നതോടെ ജില്ലയിലെ അപകടമരണ നിരക്കിൽ ഡിസിആർബി കണക്ക് പ്രകാരം മുൻവർഷങ്ങളെ അപേക്ഷിച്ച് 46.15% കുറവും, അപകട നിരക്കിൽ 4 ശതമാനവും കുറവും രേഖപ്പെടുത്തിയതായി എൻഫോഴ്‌സ്മെൻറ് ആർടിഒ ടി എം ജഴ്സൺ അറിയിച്ചു.


Keywords: Kasaragod, Kerala, News, Road, Top-Headlines, RTO, Police, Beware those who do not follow the rules of the road! E challan camera eyes are right behind you.

< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?