മുട്ടാര്‍പുഴയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം; പിതാവിനെ കാണാതായി, മകളുമൊന്നിച്ചു പുഴയില്‍ ചാടിയതാണെന്ന് സംശയിക്കുന്നതായി പൊലീസ്
കളമശേരി: (https://ift.tt/3c9v8JQ) പുഴയില്‍ 13 വയസുകാരിയുടെ മൃതദേഹം. മകളുമൊന്നിച്ചു പുഴയില്‍ ചാടിയതാണെന്ന് സംശയിക്കുന്ന പിതാവിനെ കാണാതായി. മുട്ടാര്‍പുഴയില്‍ മഞ്ഞുമ്മല്‍ റഗുലേറ്റര്‍ ബ്രിജിനു സമീപം പുഴയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കങ്ങരപ്പടി ശ്രീഗോകുലം ഹാര്‍മണി ഫ്‌ലാറ്റില്‍ ബീറ്റ ഗ്രീന്‍ 6എയില്‍ സനു മോഹന്റെ മകള്‍ വൈഗയുടെ മൃതദേഹമാണു കണ്ടെത്തിയത്.
ഞായറാഴ്ച രാത്രി 9.10 മുതല്‍ ഇരുവരെയും കാണ്‍മാനില്ലെന്നു കാണിച്ച് സനുമോഹന്റെ ബന്ധുവായ പ്രവീണ്‍ തിങ്കളാഴ്ച തൃക്കാക്കര പൊലീസില്‍ പരാതി നല്‍കിയിരുന്നു. സനുമോഹനും ഭാര്യ രമ്യയും മകള്‍ വൈഗയും 5 വര്‍ഷമായി കങ്ങരപ്പടിയിലെ ഫ്‌ലാറ്റിലാണ് താമസം. ഇന്റീരിയര്‍ ഡിസൈനിങ് ജോലിക്കാരനാണ് സനുമോഹന്‍. ഞായറാഴ്ച വൈകിട്ട് ആലപ്പുഴയിലെ ബന്ധുവീട്ടില്‍ സനുവും കുടുംബവും ചെന്നിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.
Powered by Info News For You

Comments
Post a Comment