കോവിഡ് പ്രതിസന്ധിക്കിടയിലും യു എ ഇയിലെ സാമ്പത്തികരംഗത്ത് മുന്നേറ്റം
അബൂദബി: (https://ift.tt/3eHV0hA) കോവിഡ് പ്രതിസന്ധിക്കിടയിലും യു എ ഇയിലെ സാമ്പത്തികരംഗത്ത് മുന്നേറ്റം. കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ 1500 പുതിയ വ്യക്തിഗത സ്ഥാപനങ്ങള്‍ തൊഴില്‍ വിപണികളിലേക്ക് കടന്നത് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വളരെ മെച്ചപ്പെടുന്നതായി സൂചിപ്പിക്കുന്നു.
അബൂദബി, ദുബൈ, ശാര്‍ജ എമിറേറ്റുകളില്‍ 15 ദിവസത്തിനുള്ളില്‍ 1500 ലധികം പുതിയ വ്യക്തിഗത സംരംഭങ്ങള്‍ തൊഴില്‍ വിപണിയിലേക്ക് പ്രവേശിച്ചതായി നാഷനല്‍ ഇകണോമിക് രജിസ്ട്രി രേഖപ്പെടുത്തിയ കണക്കുകള്‍ കാണിക്കുന്നു. ഈ മാസം 15ന് രാജ്യത്തെ വ്യക്തിഗത സ്ഥാപനങ്ങളുടെ എണ്ണം 2,43,193 ആയി.
2020-ന്റെ തുടക്കം മുതല്‍ രാജ്യത്തെ ബിസിനസ് വീണ്ടെടുക്കലിന്റെ അവസ്ഥയിലായിരുന്നു. ഫെഡറല്‍ ഗവണ്‍മെന്റും പ്രാദേശിക സര്‍കാരുകളും കഴിഞ്ഞമാസങ്ങളില്‍ ആരംഭിച്ച ഉത്തേജക പാകേജ് സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായ വളര്‍ച്ചക്ക് ശക്തിപകര്‍ന്നു.
യു എ ഇയിലെ ബിസിനസ് സൂചികയുടെ ആകര്‍ഷണം നിര്‍ണയിക്കുന്നത് ബിസിനസ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന നടപടിക്രമങ്ങളുടെ പാകേജ് അളക്കുന്നതിലൂടെയാണ്. ബിസിനസ് ആരംഭിക്കാനും കെട്ടിട അനുമതികള്‍ നേടാനുമുള്ള സമയദൈര്‍ഘ്യം, വൈദ്യുതി കണക്ഷന്‍, സ്വത്ത് രജിസ്റ്റര്‍ ചെയ്യല്‍, വായ്പാ സൗകര്യം, നിക്ഷേപകരുടെ സംരക്ഷണം, നികുതി അടക്കല്‍, അതിര്‍ത്തികള്‍ക്കിടയിലുള്ള വ്യാപാരം, കരാറുകള്‍ നടപ്പാക്കല്‍ എന്നിവയുടെ നടപടി ക്രമങ്ങള്‍ ലഘൂകരിച്ചതോടെ ബിസിനസ് മേഖലയിലേക്കെത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നതിനും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുന്നതിനും കാരണമായി.
യു എ ഇയിലെ ബിസിനസ് അന്തരീക്ഷത്തിന്റെ ആകര്‍ഷണം വര്‍ധിപ്പിക്കുന്നതിനും കോവിഡ് കാലത്തെ ഉത്തേജക പാകേജ് മൊത്തത്തില്‍ സംഭാവന നല്‍കി. മധ്യപൂര്‍വദേശ രാജ്യങ്ങളിലെയും ലോകത്തിലെയും സംരംഭകരെയും നിക്ഷേപകരെയും ആകര്‍ഷിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രങ്ങളിലൊന്നായി യു എ ഇ നിലകൊള്ളുന്നു.
Powered by Info News For You

Comments
Post a Comment