ഇരിക്കൂറിൽ കോൺഗ്രസ് തമ്മിൽ തല്ല് തീരുന്നില്ല; സജീവിനെതിരെ പ്രതിഷേധം കടുപ്പിച്ച് എ ഗ്രൂപ്
കണ്ണൂര്‍: (www.kvartha.com 17.03.2021) ഇരിക്കൂറിൽ കോൺഗ്രസ് തമ്മിൽ തല്ല് തീരുന്നില്ല. ഹൈകമാൻഡിന്‍റെ ഇടപെടലോടെ യുഡിഎഫ് സ്ഥാനാർഥിയായ സജീവ് ജോസഫിനെതിരെയുള്ള പ്രതിഷേധം അടങ്ങാതെ കോൺഗ്രസ് എ ഗ്രൂപ്. സജീവിനെ മാറ്റി സോണി സെബാസ്റ്റ്യനെ സ്ഥാനാർഥി ആക്കണമെന്നാവശ്യത്തിൽ തന്നെ ഉറച്ച് നിൽക്കുകയാണ് നേതാക്കൾ. ഇത് അംഗീകരിച്ചില്ലെങ്കിൽ വിമത സ്ഥാനാർഥിയെ നിർത്തണമോ എന്നതടക്കം തീരുമാനിക്കാൻ എ വിഭാഗം 15 അംഗ കമിറ്റിയെ നിയോഗിച്ചു.
എം എം ഹസനും കെ സി ജോസഫും ബുധനാഴ്ച ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും കണ്ട് പ്രശ്നം അവതരിപ്പിക്കും.
അതേസമയം, പ്രതിഷേധങ്ങൾക്കിടയിലും വ്യാഴാഴ്ച നാമനിർദേശ പത്രിക സമർപിക്കാനാണ് സജീവ് ജോസഫ് വിഭാഗത്തിന്റെ നീക്കം.
എം എം ഹസനും കെ സി ജോസഫും ബുധനാഴ്ച ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും കണ്ട് പ്രശ്നം അവതരിപ്പിക്കും.
അതേസമയം, പ്രതിഷേധങ്ങൾക്കിടയിലും വ്യാഴാഴ്ച നാമനിർദേശ പത്രിക സമർപിക്കാനാണ് സജീവ് ജോസഫ് വിഭാഗത്തിന്റെ നീക്കം.
കെ സുധാകരന് തന്നോട് ഒരു എതിർപ്പുമില്ലെന്നും എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും സജീവ് ജോസഫ് പറഞ്ഞു. ഇരിക്കൂര്‍ സീറ്റിനെ ചൊല്ലിയുണ്ടായ പ്രതിസന്ധി രമ്യമായി പരിഹരിക്കാന്‍ ആകുമെന്നായിരുന്നു സ്ഥാനാര്‍ഥി സജീവ് ജോസഫ് ചൊവ്വാഴ്ച പ്രതികരിച്ചത്.
അതേസമയം വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിലാണ് സോണി സെബാസ്റ്റ്യന്‍. ഡിസിസി അധ്യക്ഷ പദവി എന്ന ഫോർമുല അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സീറ്റ് പ്രതീക്ഷിച്ച കെപിസിസി ജനറൽ സെക്രടറി സോണി സെബാസ്റ്റ്യനടക്കം ജില്ലയിലെ അൻപതോളം എ ഗ്രൂപ് നേതാക്കൾ കൂട്ടരാജി നൽകിയിരുന്നു. ഇരിക്കൂർ കൂടി നഷ്ടപ്പെട്ടതോടെ ജില്ലയിൽ എ വിഭാഗത്തിന് എംഎല്‍എമാരില്ലാത്ത സ്ഥിതിയാകും.
Keywords: News, Politics, Assembly Election, Assembly-Election-2021, Election, Kannur, Congress, Strike, Oommen Chandy, Ramesh Chennithala, Fighting does not end with Congress in Irikkur.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment