വാഹനാപകടത്തില്‍ മരിച്ചെന്നും കരുതി ശവസംസ്‌കാരം നടത്തിയ ആളെ മാസങ്ങള്‍ക്കിപ്പുറം സുഹൃത്ത് കണ്ടെത്തി; സിനിമാ കഥകളെ വെല്ലുന്ന ട്വിസ്റ്റ്, മരിച്ച അഞ്ജാതനായി അന്വേഷണം
പത്തനംതിട്ട: (https://ift.tt/3fkuvPw) വാഹനാപകടത്തില്‍ മരിച്ചെന്നും കരുതി ശവസംസ്‌കാരം നടത്തിയ ആളെ മാസങ്ങള്‍ക്കിപ്പുറം സുഹൃത്ത് കണ്ടെത്തി. മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് മരിച്ചെന്ന് കരുതിയ പത്തനംതിട്ട പന്തളം കുടശനാട് സ്വദേശി സാബു ജേക്കബ് ആണ് തിരിച്ചെത്തിയത്.
സിനിമ കഥകളെ വെല്ലുന്ന വമ്പന്‍ ട്വിസ്റ്റാണ് പന്തളത്ത് നടന്നത്. സാബുവിന്റെ കൂടെ മുമ്പ്‌സ്വകാര്യ ബസില്‍ ജോലി ചെയ്തിരുന്ന ആളാണ് കായകുളത്ത് വച്ച് സാബുവിനെ വീണ്ടും കണ്ടതും വാര്‍ഡ് കൗണ്‍സിലറെ വിവരമറിയിച്ചതും.
സ്വകാര്യ ബസില്‍ ക്ലീനറായിരുന്ന സാബു ജേക്കബ് ഡിസംബര്‍ മാസത്തിലാണ് വീട് വിട്ടിറങ്ങിയത്. പിന്നീട് വീട്ടുകാര്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഡിസംബര്‍ 24 ന് പാലയില്‍ നടന്ന വാഹന അപകടത്തില്‍ മരിച്ച അഞ്ജാത യുവാവിന്റെ ചിത്രങ്ങള്‍ കണ്ട് ബന്ധുക്കള്‍ക്ക് സാബു ആണെന്ന് സംശയം തോന്നി. പല്ലിന്റെ പൊട്ടലും, കയ്യിലെ അസ്ഥിയിലെ ഒടിവും കണ്ടതോടെ മരിച്ചത് സാബു എന്ന് അമ്മയും സഹോദരനും ഭാര്യയുമെല്ലാം ഉറപ്പിച്ചു.
തുടര്‍ന്ന് ഇന്‍ക്വസ്റ്റ് നടപടികളും പോസ്റ്റ് മോര്‍ടവും പൂര്‍ത്തിയാക്കി കുടശനാട് സെന്റ് സ്റ്റീഫന്‍ സെമിതേരിയില്‍ ഡിസംബര്‍ 30 ന് മൃതദേഹം സംസ്‌കരിച്ചു.
സാബു തിരിച്ച് വന്ന സ്ഥിതിക്ക് സെന്റ് സ്റ്റീഫന്‍ പളളി സെമിത്തേരിയില്‍ അന്ന് സംസ്‌കരിച്ച ആ അജ്ഞാത മൃതദേഹം ആരുടേതെന്നാണ് ഇനി അറിയേണ്ടത്. ആളെ തിരിച്ചറിയാനുള്ള നടപടിക്രമങ്ങള്‍ പൊലീസ് തുടങ്ങി.
Keywords: News, Kerala, Pathanamthitta, Top-Headlines, Accident, Dead body, Police, Man buried in Pathanamthitta returned! Twist that beats cinema stories
Powered by Info News For You

Comments
Post a Comment