സിംഗുവില്‍ കര്‍ഷക സമരക്കാര്‍ക്കുനേരെ അജ്ഞാതരായ നാലംഗ സംഘം വെടിയുതിര്‍ത്തയായി റിപോര്‍ട്; ആളപായമില്ല


ന്യൂഡെല്‍ഹി: (https://ift.tt/3v6BVez) ഡെല്‍ഹി -ഹരിയാന അതിര്‍ത്തിയായ സിംഗുവില്‍ കര്‍ഷക സമരക്കാര്‍ക്കുനേരെ അജ്ഞാതരായ നാലംഗ സംഘം വെടിയുതിര്‍ത്തയായി റിപോര്‍ട്. ഒരു പഞ്ചാബ് രജിസ്ട്രേഷന്‍ വാഹനത്തിലെത്തിയ നാലംഗ സംഘം കര്‍ഷകര്‍ക്കുനേരെ മൂന്ന് റൗണ്ട് വെടിവെയ്പ്പ് നടത്തിയെന്നാണ് സൂചന. വെടിവെയ്പ്പില്‍ ആളപായമില്ലെന്നാണ് വിവരം.

ഞായറാഴ്ച രാത്രി ഹരിയാനയിലെ സോനിപ്പത്തിലെ ടിഡിഐ ഷോപിംഗ് മാളിന് സമീപമാണ് സംഭവം നടന്നത്. അക്രമികളെ ഉടന്‍ കണ്ടെത്തി നടപടിയെടുക്കണമെന്ന് കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടു. ഞങ്ങള്‍ പഞ്ചാബികളാണെന്ന് സ്വയം പരിചപ്പെടുത്തി വെടിവെയ്പ്പ് ആരംഭിച്ച യുവാക്കളെത്തിയത് ചണ്ഡിഗഡില്‍ നിന്നാണെന്നാണ് പൊലീസിന് പക്കലുള്ള പ്രാഥമിക വിവരം. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ കര്‍ഷകരേയും അവരെ പിന്തുണയ്ക്കുന്ന പൊതുസമൂഹത്തേയും ഭയപ്പെടുത്താനും അവര്‍ക്കിടയിലുള്ള ഐക്യം തകര്‍ക്കാനും ലക്ഷ്യമിട്ടാണ് അക്രമികളെത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. 

News, National, India, New Delhi, Farmers, Protesters, Protest, Report, Police, Shoot, Shots fired in air near farmers' protest site at Singhu border


ഞായറാഴ്ച്ച രാത്രിയിലെ ലഭ്യമായ സിസിടിവി ദൃശ്യങ്ങളെല്ലാം ഹരിയാന എസ്എച്ചഒ രവിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സൂക്ഷ്മമായി പരിശോധിച്ചുവരികയാണ്. അക്രമികളുടെ തോക്കില്‍ നിന്നും തെറിച്ചുവീണ ബുള്ളറ്റുകളും പൊലീസ് കണ്ടെടുത്തതായാണ് വിവരം. 

അക്രമികള്‍ സഞ്ചരിച്ച വാഹനത്തിനായുള്ള തെരച്ചിലും ആരംഭിച്ചുകഴിഞ്ഞു. ഞായറാഴ്ച പഞ്ചാബില്‍ നിന്ന് കര്‍ഷകസംഘത്തില്‍ പങ്കെടുക്കാന്‍ കൂടുതല്‍ യുവാക്കളെത്തിയതില്‍ അസഹിഷ്ണുതയുള്ള ചിലരാകാം ആക്രമത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. അക്രമികളെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് ഹരിയാന പൊലീസ് അറിയിച്ചു. 

Keywords: News, National, India, New Delhi, Farmers, Protesters, Protest, Report, Police, Shoot, Shots fired in air near farmers' protest site at Singhu border

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?