യമന്‍ പ്രതിസന്ധി അവസാനിപ്പിക്കാന്‍ പുതിയ സമാധാന പദ്ധതി പ്രഖ്യാപിച്ച് സൗദി അറേബ്യ


ജിദ്ദ: (https://ift.tt/3c9v8JQ) യമന്‍ പ്രതിസന്ധി അവസാനിപ്പിക്കാന്‍ റിയാദില്‍ സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ പുതിയ സമാധാന പദ്ധതി പ്രഖ്യാപിച്ചു. യുഎന്നിന്റെ മേല്‍നോട്ടത്തില്‍ യമനിലുടനീളം വെടിനിര്‍ത്തല്‍ സമാധാന പദ്ധതിയില്‍ ഉള്‍പെടുമെന്ന് പത്രസമ്മേളനത്തില്‍ സൗദി വിദേശകാര്യ മന്ത്രി പറഞ്ഞു. പ്രതിസന്ധി പരിഹരിക്കാന്‍ യമന്‍ രാഷ്ട്രീയ പാര്‍ടികള്‍ തമ്മിലുള്ള രാഷ്ട്രീയ പരിഹാര ചര്‍ചകള്‍ ആരംഭിക്കും. ഹൂതികള്‍ സമാധാന പദ്ധതി സമ്മതിച്ചു കഴിഞ്ഞാല്‍ വെടിനിര്‍ത്തല്‍ ആരംഭിക്കുമെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.

സൗദി നേതൃത്വത്തിലുള്ള സഖ്യം ഹുദൈദ തുറമുഖ ഉപരോധം ലഘൂകരിക്കും. തുറമുഖത്തു നിന്നുള്ള നികുതി വരുമാനം സ്റ്റോക്‌ഹോം കരാര്‍ അനുസരിച്ച് ഹുദൈദയിലെ സെന്‍ട്രല്‍ ബാങ്ക് ഓഫ് യെമനില്‍ നിക്ഷേപിക്കും. നിര്‍ണിത പ്രാദേശിക, അന്തര്‍ദേശീയ സ്ഥലങ്ങളിലേക്കുള്ള വിമാന സെര്‍വിസുകള്‍ക്ക് സന്‍ആ വിമാനത്താവളം വീണ്ടും തുറക്കാന്‍ അനുവദിക്കും എന്നിവ പദ്ധതിയിലെ പ്രധാന പോയിന്റുകളാണ്. 

യമനിലെ പ്രതിസന്ധി അവസാനിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് വാഷിങ്ടണും അന്താരാഷ്ട്ര സമൂഹവും പിന്തുണ നല്‍കുമെന്ന് സൗദി അറേബ്യ പ്രതീക്ഷിക്കുന്നു. യമനിന്റെ താല്‍പര്യം ഇറാന്റെ താല്‍പര്യങ്ങളുടെ മുന്നില്‍ വെക്കണം. യമനിന്റെ താല്‍പര്യങ്ങള്‍ക്കാണോ അതല്ല ഇറാന്റെ താല്‍പര്യങ്ങള്‍ക്കാണോ മുന്‍ഗണന നല്‍കേണ്ടതെന്ന് ഹൂതികള്‍ ആലോചിക്കേണ്ടതുണ്ട്. യമനിലെ രാഷ്ട്രീയ പരിഹാരത്തിന് ചര്‍ച ചെയ്യാന്‍ വെടിനിര്‍ത്തല്‍ സഹായിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും വിദേശകാര്യ  മന്ത്രി പറഞ്ഞു.

യുഎന്നിന്റെ ആഭ്യമുഖ്യത്തില്‍ യമന്‍ പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരത്തിലെത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ് പുതിയ സമാധാന പദ്ധതിയെന്ന് കരടില്‍ സൗദി അറേബ്യ വ്യക്തമാക്കി. യമനിലെ രക്തച്ചൊരിച്ചില്‍ തടയുക, യമന്‍ ജനതയെ ബാധിക്കുന്ന മാനുഷികവും സാമ്പത്തികവുമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുക, സമാധാനം കൈവരിക്കുന്നതില്‍ പങ്കാളിയാവുക എന്നിവക്ക് അവസരം നല്‍കുന്ന പദ്ധതി കൂടിയാണിത്. ഈ പദ്ധതി അംഗീകരിക്കാന്‍ യമന്‍ സര്‍കാറിനോടും ഹൂതികളോടും സൗദി അറേബ്യ ആവശ്യപ്പെട്ടു.

അതേ സമയം മേഖലയിലും യമനിലുമുള്ള ഇറാനിയന്‍ ഇടപെടലിനെ പൂര്‍ണമായും നിരസിക്കുന്നു. യമന്‍ പ്രതിസന്ധി നീണ്ടുപോകാനുള്ള പ്രധാന കാരണമിതാണെന്നും സൗദി അറേബ്യ പറഞ്ഞു. യമന്‍ ജനതക്കും അവിടെത്തെ നിയമാനുസൃത സര്‍കാറിനുമുള്ള പിന്തുണ സൗദി അറേബ്യ തുടരും. യമന്‍ ജനതയുടെ ദുരിതങ്ങള്‍ ലഘൂകരിക്കുന്നതിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും വികസനത്തിനും സമാധാനം, സുരക്ഷ, സുസ്ഥിരത എന്നിവക്കും ശ്രമങ്ങള്‍ തുടരുമെന്നും സൗദി അറേബ്യ പുതിയ സമാധാന പദ്ധതി കരടില്‍ വ്യക്തമാക്കി.

News, World, Gulf, Jeddah, Yemen, Houthi, UN, Project, Saudi Arabia announces Yemen peace initiative


സൗദിയിലെ സിവിലിയന്മാരുടെ വസ്തുക്കള്‍ക്കും സുപ്രധാന സ്ഥാപനങ്ങള്‍ക്കുമെതിരെയും ഇറാനിയന്‍ പിന്തുണയുള്ള ഹൂതികള്‍ നടത്തിയ ആസൂത്രിതമായ ആക്രമണങ്ങളില്‍ നിന്ന് സൗദിയുടെ പ്രദേശങ്ങളെയും അതിലെ പൗരന്മാരെയും താമസക്കാരെയും സംരക്ഷിക്കാനുള്ള മുഴുവന്‍ അവകാശവും സൗദി അറേബ്യക്കുണ്ടെന്നും കരടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Keywords: News, World, Gulf, Jeddah, Yemen, Houthi, UN, Project, Saudi Arabia announces Yemen peace initiative

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?