നേമത്ത് കെ. മുരളീധരന്‍; ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ തന്നെ, തൃപ്പൂണിത്തുറയില്‍ കെ. ബാബു


കേരളം (www.evisionnews.co): നേമത്ത് കെ. മുരളീധരന്‍ എംപി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായേക്കും. മുരളീധരനെ ഹൈക്കമാന്‍ഡ് ഇന്ന് ഡല്‍ഹിക്ക് വിളിപ്പിച്ചിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ത്തന്നെ മല്‍സരത്തിനിറങ്ങും. തൃപ്പൂണിത്തുറയില്‍ കെ. ബാബുവും കൊല്ലത്ത് ബിന്ദു കൃഷ്ണയും കുണ്ടറയില്‍ പി.സി. വിഷ്ണുനാഥും മല്‍സരിക്കുമെന്നും വിവരമുണ്ട്. ഞായറാഴ്ച ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. പട്ടാമ്പി, നിലമ്പൂര്‍ സീറ്റുകളില്‍ ശനിയാഴ്ച രാത്രി വൈകിയും തീരുമാനമായില്ല. ഈ സീറ്റുകളില്‍ ഒഴികെയുള്ള മണ്ഡലങ്ങളില്‍ പ്രഖ്യാപനം ഞായര്‍ രാവിലെ ഉണ്ടാകുമെന്നാണ് സൂചന.

നിയമസഭാ തെരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്നായിരുന്നു തുടക്കത്തില്‍ തീരുമാനിച്ചിരുന്നത്. നേമത്ത് കരുത്തനായ ഒരു നേതാവിനെ മല്‍സരത്തിനിറക്കി കേരളത്തിലാകെ കോണ്‍ഗ്രസ് അനുകൂല തരംഗം സൃഷ്ടിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ളവരുടെ പേരുകള്‍ ഉയര്‍ന്നത്. ഉമ്മന്‍ ചാണ്ടി പിന്‍മാറിയതിനെ തുടര്‍ന്നാണ് ഹൈക്കമാന്‍ഡ് മുരളീധരനോട് മല്‍സരിക്കാന്‍ ആവശ്യപ്പെട്ടതെന്നാണ് സൂചന.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?