നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ ഹൈകോടതിയെ സമീപിച്ച് ബിജെപി നേതാക്കള്‍; പ്രത്യേക സിറ്റിങ് ചേര്‍ന്ന് ഹര്‍ജി പരിഗണിക്കും

കൊച്ചി: (www.kvartha.com 21.03.2021) നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ ഹൈകോടതിയെ സമീപിച്ച് ബിജെപി നേതാക്കള്‍. ഞായറാഴ്ച രണ്ട് മണിക്ക് കോടതി പ്രത്യേക സിറ്റിങ് ചേര്‍ന്ന് ഹര്‍ജി പരിഗണിക്കും. ഗുരുവായൂര്‍, തലശ്ശേരി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥികളാണ് ഹൈകോടതിയെ സമീപിച്ചിരിക്കുന്നത്. എന്നാല്‍ ദേവികുളത്തെ സ്ഥാനാര്‍ത്ഥി ഹൈകോടതിയെ സമീപിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നാണ് സൂചന.

മൂന്നിടത്ത് എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ പത്രികകളാണ് നാമനിര്‍ദേശ പത്രികകളുടെ സൂഷ്മ പരിശോധനയില്‍ തള്ളിയത്. തലശ്ശേരിയില്‍ എന്‍ ഹരിദാസിന്റെയും ദേവികുളത്ത് ആര്‍ എം ധനലക്ഷ്മിയുടെയും ഗുരുവായൂരില്‍ സി നിവേദിതയുടെയും പത്രികകളാണ് തള്ളിയത്. സംസ്ഥാന അധ്യക്ഷന്റെ ഒപ്പില്ലാത്ത കാരണത്താലാണ് തലശ്ശേരിയിലും ഗുരുവായൂരിലും പത്രികകള്‍ തള്ളിയത്. 

Kochi, News, Kerala, BJP, High Court, Politics, Election, BJP approaches High Court against rejection of nomination papers: Special sitting

Keywords: Kochi, News, Kerala, BJP, High Court, Politics, Election, BJP approaches High Court against rejection of nomination papers: Special sitting


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?