മുഖ്യമന്ത്രി പിണറായി വിജയന്‍ നാമനിര്‍ദേശപത്രിക സമര്‍പിച്ചു
കണ്ണൂര്‍: (www.kvartha.com 15.03.2021) ധര്‍മടം മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ നാമനിര്‍ദേശപത്രിക സമര്‍പിച്ചു. തിങ്കളാഴ്ച രാവിലെ 11 മണിയോടെ വരണാധികാരി ബെവിന്‍ ജോണ്‍ വര്‍ഗീസിന് മുമ്പാകെയാണ് പത്രിക സര്‍പിച്ചത്.
ജില്ലാ സെക്രടറി എംവി ജയരാജനൊപ്പമാണ് പത്രിക നല്‍കാന്‍ മുഖ്യമന്ത്രി വരണാധികാരിയുടെ ഓഫിസിലേക്കെത്തിയത്. രണ്ട് സെറ്റ് പത്രികയാണ് സമര്‍പിച്ചത്. സിപിഎം നേതാക്കളായ സിഎന്‍ ചന്ദ്രന്‍, പി ബാലന്‍ എന്നിവര്‍ പത്രികയില്‍ മുഖ്യമന്ത്രിയെ പിന്തുണച്ചു.
ലാവലിന്‍ കേസിനെ കുറിച്ച് പത്രികയില്‍ പരാമര്‍ശമുണ്ടെന്നാണ് സൂചന. സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ കേസുകളെക്കുറിച്ച് പത്രികയില്‍ വിവരം നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമിഷന്‍ നേരത്തെ അറിയിച്ചിരുന്നു.
ജനങ്ങളില്‍ നിന്നും ലഭിക്കുന്ന ആത്മാര്‍ഥമായ പിന്തുണ നല്‍കുന്ന ആത്മവിശ്വാസത്തോടെയാണ് ഈ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം മത്സരിക്കുന്നതെന്ന് പത്രിക നല്‍കിയതിന് ശേഷം പിണറായി ഫേസ്ബുക്കില്‍ കുറിച്ചു.
Powered by Info News For You

പൊതുനന്മയ്ക്കായി കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളുമായി കൂടുതല്‍ മികവോടെ ഞങ്ങള്‍ മുന്നോട്ടു പോകും. ജനങ്ങളെ ചേര്‍ത്തു നിര്‍ത്തിക്കൊണ്ട് കേരളത്തിന്റെ ശോഭനമായ ഭാവിയ്ക്കായി ഇടതുപക്ഷം പ്രവര്‍ത്തിക്കും. ആ ഉറപ്പ് ഞങ്ങള്‍ കാത്തു സൂക്ഷിക്കുമെന്നും അദ്ദേഹം തന്റെ പോസ്റ്റില്‍ പറഞ്ഞു.
നാമനിര്‍ദ്ദേശ പത്രിക നല്‍കുന്നതിന് തൊട്ടുമുമ്പ് മന്ത്രി കടന്നപ്പളളി രാമചന്ദ്രന്‍ മുഖ്യമന്ത്രിക്ക് ആശംസ നേര്‍ന്ന് കലക്ട്രേറ്റിലെത്തി. കഴിഞ്ഞ ഒരാഴ്ചയായി പിണറായി മണ്ഡലത്തില്‍ സജീവമാണ്. ചൊവ്വാഴ്ചയും കൂടി അദ്ദേഹം ധര്‍മടത്തുണ്ടാകും. തുടര്‍ന്ന് സംസ്ഥാനമൊട്ടാകെ പ്രചാരണത്തിന് ഇറങ്ങുന്ന മുഖ്യമന്ത്രി തെരഞ്ഞെടുപ്പിന് തലേന്ന് മാത്രമേ ഇനി സ്വന്തം മണ്ഡലത്തിലേക്ക് എത്തുകയുളളൂ.
മണ്ഡലത്തില്‍ സി കെ പദ്മനാഭനാണ് എന്‍ ഡി എ സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ല. രക്തസാക്ഷി കുടുംബത്തില്‍ നിന്നൊരാള്‍ ധര്‍മടത്ത് സ്ഥാനാര്‍ത്ഥിയാകുമെന്നാണ് പാര്‍ടി വൃത്തങ്ങള്‍ പറയുന്നത്.
Keywords: Kerala CM Pinarayi Vijayan files nomination papers from Dharmadam constituency, Kannur, News, Politics, Assembly-Election-2021, Pinarayi Vijayan, Chief Minister, Kerala, Facebook Post.

Comments
Post a Comment