ഡൈനിങ്ങ് ഹാളില്‍ വെച്ച് മലമൂത്ര വിസര്‍ജനം നടത്തിയതിന് വയോധികയെ വടി കൊണ്ട് അടിച്ചും കുത്തിയും മര്‍ദിച്ചു, തുടയെല്ല് പൊട്ടി; ക്രൂരമര്‍ദനവിവരം പുറത്തുവന്നത് മകന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍, ഹോം നഴ്‌സ് അറസ്റ്റില്‍


ആലപ്പുഴ: (https://ift.tt/3qI21Bc) മാവേലിക്കരയില്‍ വയോധികയ്ക്ക് ഹോം നഴ്‌സിന്റെ ക്രൂര മര്‍ദനം. ഞെട്ടിക്കുന്ന വിവരം പുറത്തു വന്നത് സംഭവം നടന്ന് 20 ദിവസത്തിന് ശേഷം വീട്ടിലെ സി സി ടിവി പരിശോധിച്ചപ്പോള്‍. 78 കാരിയായ ചെട്ടികുളങ്ങര സ്വദേശി വിജയമ്മയാണ് മര്‍ദനത്തിന് ഇരയായത്. ഡൈനിങ്ങ് ഹാളില്‍ വെച്ച് മലമൂത്ര വിസര്‍ജനം നടത്തിയതിന് വിജയമ്മയെ വടി കൊണ്ട് അടിച്ചും കുത്തിയുമാണ് ഹോംനഴ്‌സ് ഉപദ്രവിച്ചത്.

News, Kerala, State, Alappuzha, Assault, Home Nurse, Arrested, Police, CCTV, Son, Complaint, Hospital, Attack, Injured, Home nurse arrested for assaulting elderly woman in Mavelikkara


മര്‍ദനത്തില്‍ വിജയമ്മയുടെ തുടയെല്ല് പൊട്ടിയിരുന്നു. എന്നാല്‍ വീണ് പരിക്ക് പറ്റിയെന്നാണ് ഹോം നഴ്‌സ് ആദ്യം പറഞ്ഞത്. തുടര്‍ന്നു വിജയമ്മയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടയെല്ല് പൊട്ടിയിട്ടുണ്ടെന്നും പരുക്ക് വീണുണ്ടായതല്ലെന്നും ആശുപത്രി അധികൃതര്‍ സൂചിപ്പിച്ചു.

തുടര്‍ന്ന് സംശയം തോന്നി വിജയമ്മയുടെ മകനും ഭാര്യയും വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഫെബ്രുവരി 20 ന് നടന്ന മര്‍ദനം പുറത്തറിഞ്ഞത്. ഫിലോമിന കമ്പ് കൊണ്ടു മാലിന്യമെടുത്തു വിജയമ്മയുടെ വായിലേക്ക് വയ്ക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംഭവത്തില്‍ ഹോം നഴ്‌സ് കട്ടപ്പന സ്വദേശി ചെമ്പനാല്‍ ഫിലോമിന(55)യെ മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തു. ക്യാമറ ദൃശ്യങ്ങള്‍ സഹിതം ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.


Keywords: News, Kerala, State, Alappuzha, Assault, Home Nurse, Arrested, Police, CCTV, Son, Complaint, Hospital, Attack, Injured, Home nurse arrested for assaulting elderly woman in Mavelikkara

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?