ആലപ്പുഴയില്‍ വിവാഹ വിഡിയോ ചിത്രീകരിക്കുന്നതിനിടെ അപ്രതീക്ഷിത വിയോഗം; വിഡിയോഗ്രാഫര്‍ കുഴഞ്ഞുവീണു മരിച്ചു
ആലപ്പുഴ: (https://ift.tt/3rwugmJ) ആലപ്പുഴയില്‍ വിവാഹ വിഡിയോ ചിത്രീകരിക്കുന്നതിനിടെ വിഡിയോഗ്രാഫറെ അപ്രതീക്ഷിത മരണം തേടിയെത്തി. വിഡിയോ ചിത്രീകരിക്കുന്നതിനിടെ വിഡിയോഗ്രാഫര്‍ കുഴഞ്ഞുവീണു മരിച്ചു. പരുമല മാസ്റ്റര്‍ സ്റ്റുഡിയോയിലെ വിഡിയോഗ്രാഫര്‍ വിനോദ് പാണ്ടനാടാണ് മരിച്ചത്. കുഴഞ്ഞ് വീണ ഉടനെ തന്നെ വിനോദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ക്യാമറ സ്റ്റാന്‍ഡ് ഉപയോഗിച്ചുള്ള ചിത്രീകരണത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിനോദ് താഴേക്ക് വീഴുകയായിരുന്നു. അപകടം നടക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ചെങ്ങന്നൂര്‍ കല്ലിശ്ശേരിയില്‍ നടന്ന വിവാഹത്തിനിടെയാണ് വിനോദിന്റെ അപ്രതീക്ഷിത വിയോഗം.
Powered by Info News For You

Comments
Post a Comment