ഇന്ധന വിലവര്‍ധനവില്‍ വേറിട്ട പ്രതിഷേധം; ഓടോറിക്ഷ കെട്ടിവലിച്ച് ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി


ഡെറാഡൂണ്‍: (https://ift.tt/3kQggCK) ഇന്ധന വിലവര്‍ധനവില്‍ വേറിട്ട പ്രതിഷേധവുമായി ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത്. പെട്രോളിയം ഉത്പന്നങ്ങളുടെയും, പാചകവാതകത്തിന്റെയും വില വര്‍ധനവിനെതിരെ ഓടോറിക്ഷ കെട്ടിവലിച്ചായിരുന്നു റാവത്തിന്റെ പ്രതിഷേധം. ഡെറാഡൂണിലെ കോണ്‍ഗ്രസ് ഭവനില്‍നിന്ന് ഗാന്ധിപാര്‍ക് വരെയാണ് ഹരീഷ് റാവത്ത് ഓടോറിക്ഷ കെട്ടിവലിച്ചത്. 

നൂറുകണക്കിന് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ ഗാന്ധിപാര്‍ക് വരെ അനുഗമിച്ചു. ഗാന്ധി പാര്‍കിലെത്തിയ റാവത്ത് തോളില്‍ എല്‍പിജി സിലിന്‍ഡറുമായി സദസിനെ അഭിസംബോധന ചെയ്തു. 'പെട്രോളിയം ഉത്പന്നങ്ങളില്‍നിന്നും മാത്രം കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ മാത്രം 21 ലക്ഷം കോടി രൂപയാണ് കേന്ദ്രം നേടിയത്. ആ പണം എവിടെപ്പോയെന്ന് ആര്‍ക്കും അറിയില്ല. സമ്പദ്വ്യവസ്ഥ തകര്‍ച്ചയിലാണ്'- റാവത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് പ്രസംഗിച്ചു.

News, National, Uttarakhand, Ex minister, Price, Protest, Protesters, Finance, Business, Harish Rawat Pulls Autorickshaw With Rope To Protest Fuel Price Hike


കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ എല്‍പിജി സിലിന്‍ഡറുകളുടെ വില 250 രൂപ ഉയര്‍ന്നപ്പോള്‍ പെട്രോളിന്റെയും ഡീസലിന്റെയും വില അഭൂതപൂര്‍വമായ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

Keywords: News, National, Uttarakhand, Ex minister, Price, Protest, Protesters, Finance, Business, Harish Rawat Pulls Autorickshaw With Rope To Protest Fuel Price Hike

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?