വിമാനത്തിലേക്ക് കയറുന്നതിനിടെ ഒന്നിലേറെ തവണ കോണിപ്പടിയില്‍ കാലിടറി വീണ് ബൈഡന്‍; വിഡിയോ
വാഷിങ്ടണ്‍: (https://ift.tt/3s6mAZx) എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തിലേക്ക് കയറുന്നതിനിടെ ഒന്നിലേറെ തവണ കോണിപ്പടിയില്‍ കാലിടറി വീണ് 78കാരനായ യു എസ് പ്രസിഡന്റ് ജോ ബൈഡന്‍. വാഷിങ്ടണില്‍നിന്ന് അറ്റ്‌ലാന്റയിലേക്ക് പോകാന്‍ വിമാനം കയറുന്നതിനിടെയാണ് ബെഡന്‍ കോണിപ്പടിയില്‍ വീണത്.
അറ്റ്‌ലാന്റയിലെ മസാജ് പാര്‍ലറില്‍ നടന്ന വെടിവെപ്പിനെ തുടര്‍ന്ന് ആശങ്കയിലായ ഏഷ്യന്‍-അമേരിക്കന്‍ വംശജരെ സന്ദര്‍ശിക്കാനായിരുന്നു ബൈഡന്റെ യാത്ര. അതേമസയം, ബൈഡന് പ്രശ്‌നങ്ങളൊന്നുമില്ലെന്നും അദ്ദേഹം സുഖമായിരിക്കുന്നുവെന്നും ഡെപ്യൂടി പ്രസ് സെക്രടറി കരീന്‍ ജീന്‍ പിയറി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അതിവേഗതയിലായിരുന്നു അദ്ദേഹം പടികള്‍ കയറിയത്. സുരക്ഷ ഉദ്യോഗസ്ഥരുടെ സല്യൂട് സ്വീകരിച്ച ശേഷമാണ് ബൈഡന്‍ കോണിപ്പടി കയറുന്നത്. അരികിലുള്ള കമ്പിയില്‍പിടിച്ചാണ് കയറിയതെങ്കിലും പകുതി ദൂരമെത്തിയപ്പോള്‍ കാല് തെന്നുകയായിരുന്നു. എണീറ്റെങ്കിലും ഉടന്‍ തന്നെ വീണു. നിവരാന്‍ ശ്രമിക്കുന്നതിനിടെ അടുത്തപടിയിലും തെന്നി മുട്ടുകുത്തി വീണു. എന്നാല്‍, കാര്യമായി ഒന്നും സംഭവിച്ചില്ല.
പാന്റിലെ പൊടി കൈകൊണ്ട് തട്ടി വേഗത്തില്‍ ഓടിക്കയറി. തുടര്‍ന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് അഭിവാദ്യം അര്‍പിച്ചാണ് ബൈഡന്‍ വിമാനത്തിലേക്ക് പ്രവേശിച്ചത്.
Powered by Info News For You

Comments
Post a Comment