മുഖ്യമന്ത്രിക്കെതിരെ ആര് ? ധർമടത്തെ കോൺഗ്രസ് സ്ഥാനാർഥി സസ്‌പെൻസ് തുടരുന്നു
തിരുവനന്തപുരം: (www.kvartha.com 18.03.2021) മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മടത്ത് യുഡിഎഫ് സ്ഥാനാര്‍ഥി ആരെന്ന സസ്‌പെന്‍സ് തുടരുന്നു. നേമത്തെപ്പോലെ ധര്‍മടത്തും ശക്തനായ സ്ഥാനാര്‍ഥി വേണമെനാണ് ഹൈകമാൻഡ് തീരുമാനം. ഇതിന് പിന്നാലെ ധര്‍മടത്ത് കെ സുധാകരന്‍ മത്സരിക്കണം എന്ന ചര്‍ചയും ഉയര്‍ന്നു വരുന്നുണ്ട്. സുധാകരനുമായി എ കെ ആന്റണിയും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും സംസാരിച്ചെങ്കിലും അന്തിമ തീരുമാനം ആയില്ല.
ആരെയും നിര്‍ബന്ധിക്കില്ലെന്നും സംസ്ഥാന നേതൃത്വം കൂട്ടായ തീരുമാനത്തിലെത്തണം എന്നുമാണ് ഹൈ
കമാന്‍ഡ് നിര്‍ദേശം. ഡിസിസി ജനറല്‍ സെക്രടറി സി രഘുനാഥിനെ സ്ഥാനാര്‍ഥി ആക്കണമെന്നാണ് സുധാകരന്റെ ആവശ്യം. പ്രഖ്യാപനം ഉണ്ടായാല്‍ വ്യാഴാഴ്ച തന്നെ രഘുനാഥ് പത്രിക നല്‍കും.
ആരെയും നിര്‍ബന്ധിക്കില്ലെന്നും സംസ്ഥാന നേതൃത്വം കൂട്ടായ തീരുമാനത്തിലെത്തണം എന്നുമാണ് ഹൈ
കമാന്‍ഡ് നിര്‍ദേശം. ഡിസിസി ജനറല്‍ സെക്രടറി സി രഘുനാഥിനെ സ്ഥാനാര്‍ഥി ആക്കണമെന്നാണ് സുധാകരന്റെ ആവശ്യം. പ്രഖ്യാപനം ഉണ്ടായാല്‍ വ്യാഴാഴ്ച തന്നെ രഘുനാഥ് പത്രിക നല്‍കും.
അതേസമയം മുഖ്യമന്ത്രിക്കെതിരെ ധര്‍മടത്ത് മത്സരിക്കുന്ന വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ വ്യാഴാഴ്ച തന്നെ നാമനിര്‍ദേശ പ്രതിക നല്‍കും.
ഇരിക്കൂറില്‍ എ ഐ ഗ്രൂപ് തര്‍ക്കം നിലനില്‍ക്കെ സ്ഥാനാര്‍ഥി സജീവ് ജോസഫും വ്യാഴാഴ്ച നാമനിര്‍ദേശ പത്രിക നല്‍കും. രാവിലെ 11 മണിക്ക് പ്രകടനമായെത്തിയാണ് പത്രിക നല്‍കുക. അതേസമയം ഇരിക്കൂറിലെ പ്രശ്‌ന പരിഹാര ശ്രമങ്ങള്‍ക്കായി ഉമ്മന്‍ ചാണ്ടി വെള്ളിയാഴ്ച കണ്ണൂരെത്തും.
Keywords: News, Pinarayi Vijayan, Assembly Election, Assembly-Election-2021, Election, Thiruvananthapuram, Politics, Kannur, Top-Headlines, Who is against the Chief Minister? The suspense of the Congress candidate in Dharmadam continues.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment