മക്കയിലെയും മദീനയിലും വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് വാക്സിനേഷന്‍ നിര്‍ബന്ധം


മക്ക (www.evisionnews.co): മക്കയിലെയും മദീനയിലും വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് വാക്സിനേഷന്‍ നിര്‍ബന്ധമാക്കി. വിശുദ്ധ റമദാന്‍ മുതല്‍ ഇരു പുണ്യ നഗരികളിലെയും ഷോപ്പിംഗ് കേന്ദ്രങ്ങളിലെ തൊഴിലാളികള്‍ക്ക് വാക്സിന്‍ നിര്‍ബന്ധമാക്കി മുനിസിപ്പല്‍, ഗ്രാമകാര്യ, ഭവന നിര്‍മ്മാണ മന്ത്രാലയമാണ് ഉത്തരവിറക്കിയത്. ഇതോടൊപ്പം ഹജ്ജ്, ഉംറ മേഖലയിലെ മുഴുവന്‍ തൊഴിലാളികള്‍ക്കും റമസാന്‍ മുതല്‍ വാക്സിന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി തീരുമാനം അടുത്ത റമദാന്‍ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് മന്ത്രാലയം അറിയിച്ചു. രണ്ട് നഗരങ്ങളിലെ തീര്‍ത്ഥാടക സേവനങ്ങള്‍ നല്‍കുന്നവര്‍ക്കും ഷോപ്പ് തൊഴിലാളികള്‍ക്കും എല്ലാ സേവന ദാതാക്കള്‍ക്കും ഇത് നിര്‍ബന്ധമാണെനും മന്ത്രാലയം അറിയിച്ചു. വാക്സിന്‍ കുത്തിവെപ്പ് സ്വീകരിക്കാത്തവര്‍ ഓരോ ഏഴു ദിവസം കൂടുമ്പോഴും കൊവിഡ് പരിശോധന നടത്തി നെഗറ്റിവ് ആണെന്ന് ഉറപ്പ് വരുത്തണം.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?