മണ്ഡലത്തെ കുടുംബ സ്വത്താക്കാന്‍ നോക്കിയാല്‍ കമ്യൂണിസ്റ്റുകാര്‍ തിരിച്ചടിക്കും: എകെ ബാലനെതിരെ പോസ്റ്റര്‍


കേരളം (www.evisionnews.co): മണ്ഡലത്തെ കുടുംബ സ്വത്താക്കാന്‍ നോക്കിയാല്‍ നട്ടെല്ലുള്ള കമ്യൂണിസ്റ്റുകാര്‍ തിരിച്ചടിക്കും. മന്ത്രി എ.കെ ബാലനെതിരെ പാലക്കാട് നഗരത്തില്‍ പോസ്റ്റര്‍ പ്രചാരണം. ജനാധിപത്യത്തെ കുടുംബ സ്വത്താക്കാനുള്ള അധികാര മോഹികളെ തിരിച്ചറിയുക എന്നീ വാചകങ്ങളാണ് പോസ്റ്ററിലുള്ളത്. സേവ് കമ്മ്യൂണിസത്തിന്റെ പേരില്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും മന്ത്രിയുടെ വീടിന്റെ പരിസരത്തും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

മന്ത്രി എകെ ബാലന്റെ ഭാര്യ ഡോക്ടര്‍ പികെ ജമീലയെ തരൂരില്‍ സ്ഥാനാര്‍ഥിയാക്കുന്നതാണ് സിപിഎം നേതാക്കളെയും പ്രവര്‍ത്തകരെയും ഒരുപോലെ ചൊടിപ്പിച്ചത്. ജമീലയെ സ്ഥാനാര്‍ത്ഥിയാക്കുന്നതുമായി ബന്ധപ്പെട്ട് വലിയ രീതിയില്‍ പ്രതിഷേധം നടക്കുന്നുണ്ട്. സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലും നീക്കത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. 2001 മുതല്‍ എകെ ബാലന്‍ മത്സരിച്ചു ജയിച്ചുവന്ന തരൂര്‍ മണ്ഡലത്തില്‍ കുടുംബ പാരമ്പര്യത്തിന്റെ പേരില്‍ മാത്രമാണ് ജമീലയ്ക്ക് സീറ്റ് നല്‍കുന്നതെന്നാണ് അണികള്‍ക്കിടയിലെ സംസാരം.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?