വോടിന് വേണ്ടി പണം കൊടുത്ത് സോപിട്ട് പാട്ടിലാക്കാന്‍ ശ്രമം; ക്യാമറയില്‍ കുടുങ്ങി അണ്ണാ ഡി എം കെ നേതാവ്
ചെന്നൈ: (https://ift.tt/3s6mAZx) തമിഴ്‌നാട്ടില്‍ വോടിന് വേണ്ടി പണം കൊടുത്ത് സോപിട്ട് പാട്ടിലാക്കാന്‍ ശ്രമിച്ച അണ്ണാ ഡി എം കെ നേതാവിന്റെ കള്ളി വെളിച്ചത്തായി. ചേപ്പാക്കം- തിരുവല്ലിക്കേണി നിയമസഭാ മണ്ഡലത്തിലാണ് വോടര്‍മാര്‍ക്ക് പണം വിതരണം ചെയ്ത നേതാവിന്റെ ദൃശ്യം ക്യാമറയില്‍ കുടുങ്ങുകയായിരുന്നു.
ഒരു വോടര്‍ക്ക് 500 രൂപാ വീതം അണ്ണാ ഡി എം കെ ന്യൂനപക്ഷ വിഭാഗം ഉപാധ്യക്ഷന്‍ ബഷീര്‍ വിതരണം ചെയ്യുന്നതിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. മണ്ഡലത്തിലെ വോടര്‍മാരുടെ ഐ ഡി കാര്‍ഡ് പരിശോധിക്കുന്ന നേതാവ് പണം കൈമാറുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
വിഡിയോ പ്രചരിച്ചതിന് പിന്നാലെ ഡി എം കെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്റെ മകനും മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുമായ ഉദയനിധി സ്റ്റാലിന്‍ തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കി. സിനിമ താരം ഉദയനിധി സ്റ്റാലിന്‍ സ്ഥാനാര്‍ഥിയായതോടെ ചേപ്പാക്കം മണ്ഡലം വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.
234 അംഗ തമിഴ്‌നാട് നിയമസഭയിലേക്ക് ഏപ്രില്‍ ആറിനാണ് വോടെടുപ്പ് നടക്കുന്നത്. മെയ് രണ്ടിന് ഫലം പ്രഖ്യാപിക്കും.
Keywords: News, National, India, Chennai, Voters, Assembly-Election-2021, Assembly Election, Election, Politics, AIADMK, Social Media, Video, Trending, AIADMK Leader Caught on Camera Distributing Cash for Votes in Tamil Nadu's Chepauk, DMK to Approach EC
Powered by Info News For You

Comments
Post a Comment